മുഹർറം ക്വിസ്

 മുഹര്‍റമാണ് ഇസ്‌ലാമിക കാലഗണനയിലെ മാസങ്ങളിലെ ആദ്യമാസം. മഹത്തരമായ ഈ മാസം ആദരവിന്റെയും ബഹുമാനങ്ങളുടെയും മാസമാണ്.

മുഹർറം ക്വിസ് ലേഖനത്തിന്റെ അവസാന ഭാഗത്ത് ⬇️

മുഹർറം അറിവുകൾക്ക്  ഈ കോളം വായിക്കുക. ⬇️ ഇത് നിങ്ങൾക്ക് ഉത്തരം നൽകാൻ സഹായകമായേക്കാം.

മുഹർറം : പ്രത്യേകതകൾ

ഹിജ്റ കലണ്ടറിലെ ഒന്നാമത്തെ മാസമാണ് മുഹർറം. യുദ്ധം നിഷിദ്ധമാക്കിയ നാല് മാസങ്ങളിൽ ഒന്ന്. മുഹർറം 9, 10 ദിവസങ്ങളെ താസൂആ, ആശൂറാ എന്ന് വിളിക്കുന്നു. ഇസ്‌ലാമിക ചരിത്രത്തിൽ സുപ്രധാനമായ ഒട്ടേറെ സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ച മാസമാണിത്. 

മുഹര്‍റമിന്റെ ആദ്യ പത്ത് ദിനങ്ങള്‍ അതിമഹത്തരമാണ്. പൂര്‍വികര്‍ വളരെ ആവേശപൂര്‍വം വരവേറ്റ ദിനങ്ങള്‍.

വര്‍ഷത്തില്‍ വ്യത്യസ്ത മാസങ്ങളില്‍ നിന്ന് തിരഞ്ഞെടുത്ത മൂന്ന് പത്തുകളെ മഹാന്‍മാര്‍ ആദരിച്ചിരുന്നു. റമസാനിലെ അവസാനത്തെ പത്തിനെയും ദുല്‍ഹിജ്ജയിലെ ആദ്യത്തെ പത്തിനെയും മുഹര്‍റത്തിലെ ആദ്യത്തെ പത്തിനെയുമായിരുന്നു ഇതെന്ന് ഇബ്‌നു ഹജറുല്‍ ഹൈത്തമി(റ) ഫതാവല്‍ കുബ്‌റയില്‍ രേഖപ്പെടുത്തുന്നുണ്ട്. മുഹര്‍റത്തിലെ നോമ്പിനും മുന്‍ഗാമികള്‍ വലിയ പരിഗണന കല്‍പ്പിച്ചിരുന്നു. 

അലി(റ)യോട് ഒരാൾ ചോദിച്ചു: റമസാനിനു ശേഷം നോമ്പ് നോല്‍ക്കാന്‍ അങ്ങ് ഏതു മാസത്തിലാണ് എന്നോട് കല്‍പ്പിക്കുക. മഹാനവര്‍കള്‍ പറഞ്ഞു: മുത്ത് നബി(സ)യോട് ഒരാള്‍ ഇതേ ചോദ്യം ചോദിച്ചിരുന്നു. അന്ന് അവിടുന്ന് പറഞ്ഞു: "റമസാന്‍ മാസത്തിനു ശേഷം നീ നോമ്പ് നോല്‍ക്കാന്‍ ഉദ്ദേശിക്കുകയാണെങ്കില്‍ മുഹര്‍റം മാസത്തില്‍ നോമ്പ് അനുഷ്ഠിക്കുക. കാരണം മുഹര്‍റത്തില്‍ അല്ലാഹു തആല ഒരു സമുദായത്തിന്റെ തൗബ സ്വീകരിച്ചിരിക്കുന്നു. ഇനി മറ്റൊരു സമുദായത്തിന്റെ തൗബ സ്വീകരിക്കാനിരിക്കുന്നു" (തുര്‍മുദി).

ആശൂറാഅ്‌

 ആശൂറാഅ്‌ 2 കഥകൾ വായിക്കാൻ + Click here

മുഹർറത്തിലെ പത്താമത്തെ ദിവസമാണ് ആശൂറാ എന്നറിയപ്പെടുന്നത്. മുഹര്‍റം പത്തിന് ആശൂറാഅ് എന്ന് പേര് വരാന്‍ കാരണമെന്ത് എന്നതിനെകുറിച്ച് പ്രധാനമായും രണ്ട് അഭിപ്രായങ്ങള്‍ സ്വഹീഹുല്‍ ബുഖാരിയുടെ ശറഹായ ഉംദത്തുല്‍ ഖാരീയില്‍ പറയുന്നുണ്ട്.  ഒന്ന്, മുഹര്‍റം 10 ആയത്‌കൊണ്ട്. രണ്ട്, അല്ലാഹു തആല അമ്പിയാക്കളില്‍ നിന്ന് പത്ത് പേര്‍ക്ക് ഈ ദിനത്തില്‍ ആദരവ് കൊടുത്തത് കൊണ്ട്. 

മുഹർറം പത്തിന്റെ ചില പ്രത്യേകതകൾ

  •  ആദം നബി (അ)ന് ആദരവ് നല്‍കിയ ദിനം.
  • നൂഹ്(അ) നബിയുടെ കപ്പൽ ജലപ്രളയത്തിൽ നിന്നും രക്ഷപ്പെട്ട് ജൂദിയ്യ് പര്‍വതത്തില്‍ ചെന്ന് നിന്നത്.
  • ദാവൂദ് നബി(അ)ക്ക് വലിയ പദവി നല്‍കിയ ദിനം.
  • സുലൈമാൻ(അ) നബിക്ക് അധികാരം ലഭിച്ചത്.
  • ഇദ്‌രീസ് (അ) നബിയെ ആകാശത്തേക്ക് ഉയർത്തിയത്.
  • അയ്യൂബ്(അ) നബിയുടെ പ്രയാസം നീക്കിക്കൊടുത്തത്.
  • യൂനുസ്(അ) നബിയെ മത്സ്യത്തിന്റെ വയറ്റിൽ നിന്നും രക്ഷപ്പെടുത്തിയത്.
  • മൂസ(അ) നബിക്ക് തൗറാത്ത് ഇറക്കപ്പെട്ടത്.
  • മൂസ(അ) നബിയെ ചെങ്കടൽ പിളർന്നു ആ വഴിയിലൂടെ രക്ഷപ്പെട്ടത്. 
  • ഫിർഔനും കൂട്ടരും ചെങ്കടലിൽ മുക്കി കൊല്ലപ്പെട്ടത്.
  • ഇബ്രാഹിം(അ) നബി തീകുണ്ഠാരത്തിൽ നിന്ന് രക്ഷപ്പെട്ടത്.
  • യൂസുഫ് (അ)നബി ജയിലിൽ നിന്ന് രക്ഷപ്പെട്ടത്.
  • യഅ്ഖൂബ് (അ) നബിയുടെ കണ്ണിന് കാഴ്ച തിരിച്ചു കിട്ടിയത്.
  • മുഹമ്മദ് നബി صلى الله عليه وسلم ക്ക് താങ്കൾ  മഅ്‌സൂമാണെന്നുള്ള (പാപസുരക്ഷിതർ) പ്രഖ്യാപനം ഉണ്ടായത്.
  • ചരിത്രത്തിലെ കർബല സംഭവും പ്രവാചക പൗത്രൻ ഹുസൈന്റെ രക്തസാക്ഷ്യവും ഈ ദിനത്തിലായിരുന്നു.


ആശൂറാഅ് : ആദരവും മഹത്വവും

ആശൂറാഅ്‌ 2 കഥകൾ വായിക്കാൻ + Click here

ആശൂറാഅ് നോമ്പ് അതിമഹത്തരമാണ്. ഇബ്നു അബ്ബാസ് തങ്ങളില്‍ നിന്നുള്ള ഹദീസില്‍ കാണാം, നബി(സ) മദീനയിലായിരിക്കെ ഒരു ദിവസം യഹൂദികള്‍ നോമ്പനുഷ്ഠിച്ചത് ശ്രദ്ധയില്‍ പതിഞ്ഞു (ഹിജ്‌റ രണ്ടാം വര്‍ഷമാണ് സംഭവം). തിരുനബി അവരോട് കാരണം തിരക്കി. ‘ഈ ദിവസം മൂസാനബിക്ക് വിജയം നല്‍കി ഫിര്‍ഔനിനെ തുരത്തിയ ദിനമാണ്. അതുകൊണ്ട് ആ ദിവസത്തെ ആദരിച്ചു ഞങ്ങള്‍ നോമ്പ് നോല്‍ക്കുകയാണ്.’-അവര്‍പറഞ്ഞു. അപ്പോള്‍ നബി(സ)പറഞ്ഞു: ‘നിങ്ങളേക്കാള്‍ ഞങ്ങളാണ് മൂസാനബി(അ)യോട് ബന്ധപ്പെട്ടത്.’ എന്നിട്ട് നബി(സ) മുഹര്‍റം പത്തിന് നോമ്പനുഷ്ഠിക്കാന്‍ കല്‍പ്പിച്ചു. അതുകൊണ്ട് തന്നെ വലിയ പ്രാധാന്യമായിരുന്നു മുഹര്‍റം പത്തിന്റെ നോമ്പിനു മഹാരഥന്മാര്‍ കല്‍പ്പിച്ചിരുന്നത്. മുഹർറം 10ന് നോമ്പനുഷ്ടിച്ചാൽ കഴിഞ്ഞ ഒരു വർഷത്തെ പാപങ്ങൾ പൊറുക്കപ്പെടുമെന്ന് നബി (സ്വ) പറഞ്ഞ ഹദീസ് ഇമാം മുസ്‌ലിം (റ)ഉദ്ദരിച്ചതായി കാണാം.
മുഹര്‍റം ഒമ്പതിലെ നോമ്പും പ്രത്യേകം സുന്നത്തുണ്ട്. സ്വഹീഹ് മുസ്‌ലിമില്‍ കാണാം, നബി(സ) ആശൂറാഅ് (മുഹറം പത്ത്) ദിനത്തില്‍ നോമ്പെടുക്കുകയും നോമ്പെടുക്കാന്‍ കല്‍പ്പിക്കുകയും ചെയ്തപ്പോള്‍ അബ്ദുല്ലാഹി ബ്നു അബ്ബാസ് (റ) നബി(സ)യോട് ചോദിക്കുയുണ്ടായി: ‘യാറസൂലുല്ലാ..തീര്‍ച്ചയായും ഈ ദിവസം യഹൂദികളും നസ്വാറാക്കളും ആദരിച്ച ദിവസമല്ലേ..?’ നബി(സ) പറഞ്ഞു: ‘അടുത്തവര്‍ഷം ജീവിച്ചിരിപ്പുണ്ടെങ്കില്‍ ഇന്‍ശാ അല്ലാഹ് നമ്മള്‍ മുഹര്‍റം ഒമ്പതിനും നോല്‍ക്കും.
ജൂതരോട് എതിരാകാന്‍ വേണ്ടി മുഹര്‍റം പത്തിന്റെ മുമ്പും ശേഷവും നോമ്പു നോല്‍ക്കണമെന്ന്  നബി(സ) അരുളിയിട്ടുണ്ട്. ഈ ഹദീസ് ഇമാം അഹ്മദ്ബ്നുഹമ്പല്‍, ഇബ്നുഅബ്ബാസ് തങ്ങളെ തൊട്ട് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

മുഹർറം ഒമ്പതിനു നോമ്പനുഷ്ഠിച്ചവര്‍ക്കും അനുഷ്ഠിക്കാത്തവര്‍ക്കും പത്തോടൊപ്പം പതിനൊന്നിനും നോമ്പ് സുന്നത്തു തന്നെയാണ്. (തുഹ്ഫ 3/456,ഫത്ഹുല്‍ മുഈന്‍/203,ഇആനത്ത് 2/416,)

മുഹർ‌റം പത്തിനു കുടുംബത്തിന് ഭക്ഷണ വിശാലത ചെയ്താൽ ആ വർഷം മുഴുവനും അവന് ഭക്ഷണ വിശാലത ലഭിക്കാൻ കാരണമാകുന്നതാണ്.
 (ശർ‌വാനി 3/455,തർശീഹ് 327,ഇആനത്ത് 2/417)

ഹിജ്‌റയും മുഹർറമും


മക്കയിൽ നിന്ന് ശത്രുക്കളുടെ ഉപദ്രവവും വധശ്രമവും അസഹനീയമായപ്പോൾ അല്ലാഹുവിന്റെ കൽപന പ്രകാരം പ്രവാചകൻ മുഹമ്മദ്‌നബി (സ്വ) മദീനയിലേക്ക് യാത്ര ചെയ്ത സംഭവത്തെയാണ് ഹിജ്റ എന്ന് വിളിക്കുന്നത്‌. 

ശത്രുക്കൾ സംഘടിതമായ ആക്രമണത്തിനു ഒരുങ്ങുന്ന ഘട്ടം വന്നപ്പോൾ മുസ്‌ലിംകളോട് നാട് വിട്ട് പോകാനും, എതോപ്യയിലെ നജ്ജാശി രാജാവിന്റെ കീഴിൽ അഭയം തേടാനും പ്രവാചകൻ ആവശ്യപ്പെട്ടിരുന്നു. രണ്ടു സംഘങ്ങളായി മുസ്‌ലീങ്ങൾ ആദ്യം എതോപ്യയിൽ സുരക്ഷിത സ്ഥാനം തേടി എത്തി. മദീനയിൽ ഏറെകുറെ അനുകൂല സാഹചര്യങ്ങളൊരുങ്ങിയപ്പോൾ മക്കയിലെ മുസ്‌ലീങ്ങളോട് മദീനയിലേക്ക് പാലായനം ചെയ്യാൻ ആവശ്യപ്പെടുകയും എതോപ്യയിലെ അഭയാർഥികളെ മദീനയിലേക്ക് മാറ്റുകയും ചെയ്തു . അവസാനം മുഹമ്മദ് നബി (സ്വ) യും മദീനയിലേക്ക് ഹിജ്‌റ പോയി. 

ഹിജ്‌റ കലണ്ടർ തുടക്കം

 രണ്ടാം ഖലീഫ ഉമർ ബിൻ ഖത്താബ് (റ) ന്റെ ഖിലാഫത്ത് കാലത്ത് ലോകത്തിന്റെ  വിവിധ പ്രദേശങ്ങളിൽ ഇസ്‌ലാം വ്യാപിച്ചപ്പോൾ ലോക മുസ്‌ലിംകൾക്ക് പൊതുവായി ഒരു കാലഗണനാ സമ്പ്രദായം വേണമെന്ന അഭിപ്രായം ഉയർന്നുവന്നു. ഏതു സംഭവം ആസ്പദമാക്കിയാണ് വർഷം എണ്ണിത്തുടങ്ങേണ്ടതെന്ന ചർച്ചയിൽ വിവിധ നിർദ്ദേശങ്ങൾ ഉന്നയിക്കപ്പെട്ടു. നബിയുടെ ജനനം, പ്രവാചകത്വം, വഫാത് തുടങ്ങിയവ മുതൽ വർഷം എണ്ണിത്തുടങ്ങണമെന്ന പലവിധ നിർദ്ദേശങ്ങളുമുണ്ടായെങ്കിലും ഒടുവിൽ ഹിജ്റ (നബി മക്കയിൽ നിന്ന മദീനയിലേക്ക് പലായനം ചെയ്ത സംഭവം) ആസ്പദമാക്കിക്കൊണ്ട് കലണ്ടർ ആരംഭിക്കണമെന്ന ഏകോപിത തീരുമാനത്തിൽ എത്തുകയായിരുന്നു.

 ഒന്നാമത്തെമാസം ഏതായിരിക്കണമെന്നായി അടുത്തചർച്ച. റമളാൻ, ദുൽഹിജ്ജ എന്നിങ്ങനെ പല വാദഗതികളും ഉയർന്നു. പക്ഷേ, യുദ്ധം നിഷിദ്ധമാക്കപ്പെട്ടിരുന്ന മാസം, ഹജ്ജ് കഴിഞ്ഞ് ജനങ്ങൾ തിരിച്ചെത്തുന്ന ഘട്ടം എന്നീ പ്രാധാന്യങ്ങൾ പരിഗണിച്ച് മുഹർറം, ഒന്നാമത്തെ മാസമായി തീരുമാനിക്കപ്പെട്ടു.

ഹിജ്റ നടന്നത് റബീഉൽ അവ്വൽ മാസത്തിലാണ്. എന്നാൽ ഹിജ്റ വർഷത്തിന്റെ ഒന്നാം ദിവസം തുടങ്ങുന്നത് രണ്ടുമാസവും പതിനൊന്ന് ദിവസവും മുമ്പുള്ള മുഹർറം ഒന്ന് മുതലുമാണ്. ഈ വ്യത്യാസം ഗണിക്കേണ്ടതില്ലെന്ന് ഉമർ (റ) ന്റെ നേതൃത്വത്തിൽ കൂടിയാലോചനയിൽ പങ്കെടുത്തവർ ഐകണ്ഠേന തീരുമാനിക്കുകയായിരുന്നു.

‎‎‎‎‎‎‎‎‎‎‎‎ആശൂറാഅ്‌ ദിനത്തിലെ ദിക്റുകൾ

حَسْبِيَ اللّٰهُ وَنِعْمَ الْوَكِيلْ نِعْمَ الْمَوْلَى وَنِعْمَ النَّصِيرْ

(70 പ്രാവശ്യം)


سُبْحَانَ اللّٰهِ وَالْحَمْدُ لِلّٰهِ وَلاَ اِلَهَ اِلَّا اللّٰهُ وَاللّٰهُ اَكْبَرْ وَلَا حَوْلَ وَلَا قُوَّةَ اِلَّا بِاللّٰهِ الْعَلِيِّ الْعَظِيمْ

(300 പ്രാവശ്യം)


لَا اِلَهَ اِلَّا اَنْتَ الْعَلِيُّ الْأَعْلَى لَا اِلَهَ اِلَّا اَنْتَ رَبُّ السَّمَوَاتِ وَالأَرْضِ وَمَا بَيْنَهُمَا وَمَا تَحْتَ الثَّرَى اَللَّهُمَّ ارْزُقْنِي كَمَالَ الْحُسْنَى وَسَعَادَةَ الْعُقْبَى وَخَيْرَ الْأَخِرَةِ وَالْأُولَی

(1000 പ്രാവശ്യം)


اَسْتَغْفِرُ اللَّهَ الْعَظِيمَ يَا ذَا الْجَلَالِ وَ الْاِكْرَامْ مِنْ جَمِيعِ الذُنُوبِ وَالْآثَامْ

(1000 പ്രാവശ്യം)

 سورة الإخلاص പാരായണം ചെയ്യുക. ശേഷം ഇങ്ങനെ ദുആ ചെയ്യുക*

اَللَّهُمَّ اكْسِرْ شَهْوَتِي عَنْ كُلِّ مُحَرَّمٍ وَاَزْرِ حَرْصِي عَنْ كُلِّ مَأْثَمٍ وَاَمْنِعْنِي عَنْ اَذَى كُلِّ مُسْلِمٍ بِرَحْمَتِكَ يَا اَرْحَمَ الرّاحِمِين


ഹാഫിള് ഇബ്നു ഹജരുൽ അസ്ഖലാനി (റ) പറയുന്നതായി നിഹായത്തുസ്സൈനിൽ ഉദ്ധരിക്കുന്നു : ആശൂറാഅ്‌ ദിനത്തിൽ ഈ പ്രാർത്ഥന നടത്തിയാൽ അവന്റെ ഹൃദയം മരിക്കുകയില്ല...


ﺳُﺒْﺤَﺎﻥَ اﻟﻠَّﻪِ ﻣِﻞْءَ اﻟْﻤِﻴﺰَاﻥِ ﻭَﻣُﻨْﺘَﻬَﻰ اﻟْﻌِﻠْﻢِ ﻭَﻣَﺒْﻠَﻎَ اﻟﺮِّﺿَﺎ ﻭَﻋَﺪَﺩَ اﻟﻨِّﻌَﻢِ ﻭَﺯِﻧَﺔَ اﻟْﻌَﺮْﺵِ، ﻭَاﻟْﺤَﻤْﺪُ ﻟِﻠَّﻪِ ﻣِﻞْءَ اﻟْﻤِﻴﺰَاﻥِ ﻭَﻣُﻨْﺘَﻬَﻰ اﻟْﻌِﻠْﻢِ ﻭَﻣَﺒْﻠَﻎَ اﻟﺮِّﺿَﺎ ﻭَﻋَﺪَﺩَ اﻟﻨِّﻌَﻢِ ﻭَﺯِﻧَﺔَ اﻟْﻌَﺮْﺵِ ﻻَ ﺇﻟَﻪَ ﺇﻻَّ اﻟﻠَّﻪُ ﻣِﻞْءَ اﻟْﻤِﻴﺰَاﻥِ ﻭَﻣُﻨْﺘَﻬَﻰ اﻟْﻌِﻠْﻢِ ﻭَﻣَﺒْﻠَﻎَ اﻟﺮِّﺿَﺎ ﻭَﻋَﺪَﺩَ اﻟﻨِّﻌَﻢِ ﻭَﺯِﻧَﺔَ اﻟْﻌَﺮْﺵِ اﻟﻠَّﻪُ ﺃَﻛْﺒَﺮُ ﻣِﻞْءَ اﻟْﻤِﻴﺰَاﻥِ ﻭَﻣُﻨْﺘَﻬَﻰ اﻟْﻌِﻠْﻢِ ﻭَﻣَﺒْﻠَﻎَ اﻟﺮِّﺿَﺎ ﻭَﻋَﺪَﺩَ اﻟﻨِّﻌَﻢِ ﻭَﺯِﻧَﺔَ اﻟْﻌَﺮْﺵِ ﻻَ ﺣَﻮْﻝَ ﻭَﻻَ ﻗُﻮَّﺓَ ﺇﻻَّ ﺑِﺎَﻟﻠَّﻪِ ﻣِﻞْءَ اﻟْﻤِﻴﺰَاﻥِ ﻭَﻣُﻨْﺘَﻬَﻰ اﻟْﻌِﻠْﻢِ ﻭَﻣَﺒْﻠَﻎَ اﻟﺮِّﺿَﺎ ﻭَﻋَﺪَﺩَ اﻟﻨِّﻌَﻢِ ﻭَﺯِﻧَﺔَ اﻟْﻌَﺮْﺵِ ﻻَ ﻣَﻠْﺠَﺄَ ﻭَﻻَ ﻣَﻨْﺠَﺎ ﻣِﻦْ اﻟﻠَّﻪِ ﺇﻻَّ ﺇﻟَﻴْﻪِ ﺳُﺒْﺤَﺎﻥَ اﻟﻠَّﻪِ ﻋَﺪَﺩَ اﻟﺸَّﻔْﻊِ ﻭَاﻟْﻮِﺗْﺮِ ﻭَﻋَﺪَﺩَ ﻛَﻠِﻤَﺎﺕِ اﻟﻠَّﻪِ اﻟﺘَّﺎﻣَّﺎﺕِ اﻟْﺤَﻤْﺪُ ﻟِﻠَّﻪِ ﻋَﺪَﺩَ اﻟﺸَّﻔْﻊِ ﻭَاﻟْﻮِﺗْﺮِ ﻭَﻋَﺪَﺩَ ﻛَﻠِﻤَﺎﺕِ اﻟﻠَّﻪِ اﻟﺘَّﺎﻣَّﺎﺕِ ﻻَ ﺇﻟَﻪَ ﺇﻻَّ اﻟﻠَّﻪُ ﻋَﺪَﺩَ اﻟﺸَّﻔْﻊِ ﻭَاﻟْﻮِﺗْﺮِ ﻭَﻋَﺪَﺩَ ﻛَﻠِﻤَﺎﺕِ اﻟﻠَّﻪِ اﻟﺘَّﺎﻣَّﺎﺕِ اﻟﻠَّﻪُ ﺃَﻛْﺒَﺮُ ﻋَﺪَﺩَ اﻟﺸَّﻔْﻊِ ﻭَاﻟْﻮِﺗْﺮِ ﻭَﻋَﺪَﺩَ ﻛَﻠِﻤَﺎﺕِ اﻟﻠَّﻪِ اﻟﺘَّﺎﻣَّﺎﺕِ ﻻَ ﺣَﻮْﻝَ ﻭَﻻَ ﻗُﻮَّﺓَ ﺇﻻَّ ﺑِﺎَﻟﻠَّﻪِ ﻋَﺪَﺩَ اﻟﺸَّﻔْﻊِ، ﻭَاﻟْﻮِﺗْﺮِ ﻭَﻋَﺪَﺩَ ﻛَﻠِﻤَﺎﺕِ اﻟﻠَّﻪِ اﻟﺘَّﺎﻣَّﺎﺕِ ﺣَﺴْﺒُﻨَﺎ اﻟﻠَّﻪُ ﻭَﻧِﻌْﻢَ اﻟْﻮَﻛِﻴﻞُ ﻧِﻌْﻢَ اﻟْﻤَﻮْﻟَﻰ ﻭَﻧِﻌْﻢَ اﻟﻨَّﺼِﻴﺮُ ﻭَﺻَﻠَّﻰ اﻟﻠَّﻪُ ﻋَﻠَﻰ ﺳَﻴِّﺪِﻧَﺎ ﻣُﺤَﻤَّﺪٍ ﻭَﻋَﻠَﻰ ﺁﻟِﻪِ ﻭَﺻَﺤْﺒِﻪِ ﻭَﺳَﻠَّﻢَ ﺗَﺴْﻠِﻴﻤًﺎ ﻛَﺜِﻴﺮًا


മേലെ ഉദ്ധരിച്ച പ്രാർത്ഥന

( ﺳُﺒْﺤَﺎﻥَ اﻟﻠَّﻪِ ﻣِﻞْءَ اﻟْﻤِﻴﺰَاﻥِ...)

നടത്തിയാൽ ആ വർഷം അവൻ മരിക്കുകയില്ലെന്നും, അല്ലാഹുﷻവിന്റെ ഖളാഇൽ അവൻ മരിക്കുമെന്നുണ്ടെങ്കിൽ ആ വർഷം ഈ പ്രാർത്ഥന നടത്താൻ അവനെ അല്ലാഹു ﷻ തോന്നിപ്പിക്കുകയില്ലെന്നും ചില സൂഫിയാക്കളെ തൊട്ട് ഹാശിയതുൽ ജമലിൽ (2/348) ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്.

      *اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ*

*وَعَلَى آلِ سَيِّدِنَا مُحَمَّدٍ*

*وَبَارِكْ وَسَلِّمْ عَلَيْه* 




മുഹർറം ക്വിസ്സിൽ പങ്കെടുക്കാൻ ഇവിടെ അമർത്തുക.



◆ ഖുർആൻ ക്വിസ്സ് ① ൽ പങ്കെടുക്കാൻ Click here


◆ ഖുർആൻ ക്വിസ് ❷ൽ
 പങ്കെടുക്കാൻ Click here



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍