ഖുർആൻ ക്വിസ് ②

 

അറിവിന്റെ ഖനിയാണ് വിശുദ്ധ ഖുർആൻ. നമുക്ക് അതിൽ നിന്ന് എന്തു നേടാനായി എന്നത് എപ്പോഴും ചിന്തിക്കേണ്ട കാര്യമാണ്.


    
  • Quiz World Online ക്വിസ് മത്സര നിയമങ്ങൾ അറിയാൻ 👉 CLICK HERE


ഖുർആനിനെ കുറിച്ച് കൂടുതൽ അറിയാൻ ഇത് വായിക്കുക ⬇️


  ചെറുതും വലുതുമായ 114 അദ്ധ്യായങ്ങളിൽ (അറബി: സൂറ:) ആറായിരത്തിലധികം സൂക്തങ്ങളും (ആയത്ത് ) 77,000ത്തിൽ അധികം പദങ്ങളും (കലിമ ) 3,20,000ത്തിലധികം അക്ഷരങ്ങളും ഉൾക്കൊള്ളുന്നു.
തുടർച്ചയായി പാരായണം ചെയ്യുന്നവരുടെ സൗകര്യാർത്ഥം ഖുർ‌ആന്റെ ഉള്ളടക്കം വിവിധ രീതികളിൽ വർ‌ഗീകരിച്ചിരിക്കുന്നു.
ജുസ്‌അ് - 114 അദ്ധ്യായങ്ങളേയും ഏകദേശം സമവലിപ്പത്തിലുള്ള 30 ജുസ്‌ഉകളായി തിരിച്ചിരിക്കുന്നു.
നിസ്ഫ് - ജുസ്‌ഉകളുടെ പകുതി.
റുബ്‌അ് - ഒരു ജുസ്‌ഇന്റെ കാൽ ഭാഗം.
റുകൂഅ് - അദ്ധ്യായങ്ങളുടെ വലിപ്പവും ഉള്ളടക്കവും അടിസ്ഥാനമാക്കി ഓരോ അദ്ധ്യായങ്ങൾ വിവിധ റുകൂ‌അ് (വിഭാഗം) ആയി തിരിച്ചിരിക്കുന്നു.

സൂറഃ

ഖുർആനിലെ അദ്ധ്യായങ്ങൾക്ക് അറബിയിൽ പറയുന്ന പേരാണ് സൂറഃ (അറബി: سورة). നൂറ്റിപ്പതിനാല് സൂറത്തുകൾ അടങ്ങിയതാണ് വിശുദ്ധ ഖുർആൻ. ഒന്നാമത്തെ അദ്ധ്യായം സൂറത്തുൽ ഫാത്തിഹ യും അവസാനത്തെ അധ്യായം സൂറത്തുന്നാസുമാകുന്നു.


ആയ:
ഖുർആനിലെ ഒരു സൂക്തത്തിന് പറയുന്ന അറബി നാമമാണ് ആയ അല്ലെങ്കിൽ ആയത്ത് (അറബി: آية).
ചെറുതും വലുതുമായ ആറായിരത്തിലധികം ആയത്തുകൾ ഖുർആനിൽ കാണാം. ഒരു താളിന്റെ പകുതിയോളം വരുന്ന ആയത്തുകളും ഖുർആനിൽ കാണാവുന്നതാണ്‌‍.
الْحَمْدُ للّهِ رَبِّ الْعَالَمِينَ ( സർവ്വലോക പരിപാലകനായ അല്ലാഹുവിന്നാകുന്നു സർവ്വ സ്തുതികളും) ഇത് ഖുർആനിലെ ഒരു ആയത്താകുന്നു.
ഇതിനെല്ലാം പുറമെ അദ്ധ്യായങ്ങൾ 1/8, 1/7, 1/4, 1/2 തുടങ്ങിയ രീതികളിലും വിഭാഗീകരിച്ചിരിക്കുന്നു.വായനക്കാരുടെ സൗകര്യത്തിന് വേണ്ടിയുള്ള ഈ തരംതിരിവുകൾ ഖുർ‌ആന്റെ അച്ചടിച്ച പ്രതികളിൽ സാധാരണ അടയാളപ്പെടുത്തിയിട്ടുണ്ടായിരിക്കും.
മക്കിയ്യ് = ഹിജ്റക്ക് മുമ്പ് അവതീർണ്ണമായ സൂറത്തുകളെ മക്കി സൂറത്തുകൾ എന്നു വിളിക്കുന്നു.



◆ ഖുർആൻ ക്വിസ്സ് ① ൽ പങ്കെടുക്കാൻ👉 Click here
 
◆ ഖുർആൻ ക്വിസ് ❷ ൽ പങ്കെടുക്കാൻ👉 Click here

ഖുർആൻ ക്വിസ് 3 ൽ പങ്കെടുക്കാൻ 👉 Click here

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍