ഖുർആൻ ക്വിസ് ③

 

വായിക്കാനാണ് ഖുർആനിന്റെ ആദ്യ കൽപന. അറിവന്വേഷണത്തിന്റെ പ്രസക്തി ഖുർആൻ നന്നായി ഉദ്‌ബോധിപ്പിക്കുന്നുണ്ട്.

  • Quiz World Online ക്വിസ് മത്സര നിയമങ്ങൾ അറിയാൻ 👉 CLICK HERE 

വിശുദ്ധ ഖുർആൻ കൂടുതൽ അറിയാൻ വായിക്കുക ⬇️


ഖുർ‌ആനിലെ سورة العلق (ഭ്രൂണം അല്ലെങ്കിൽ രക്ത പിണ്ഡം) എന്ന 96-ആം അദ്ധ്യായത്തിലെ إقْرَأ (വായിക്കുക) എന്നു തുടങ്ങുന്ന ഒന്നു മുതലുള്ള അഞ്ച് ആയത്തുകളാണ് (സൂക്തങ്ങളാണ്‌) ജിബ്‌രീൽ‍ എന്ന മാലാഖ മുഖേന ആദ്യമായി അവതീർണ്ണമായത്‌. മുഹമ്മദ് നബി (സ്വ) എഴുത്തും വായനയും ഒരു ഗുരുവിൽ നിന്ന് അഭ്യസിച്ചിരുന്നില്ല

“വായിക്കുക,നിന്നെ സൃഷ്‌ടിച്ച നിന്റെ രക്ഷിതാവിന്റെ നാമത്തിൽ


മനുഷ്യനെ അവൻ ഭ്രൂണത്തിൽ നിന്ന്‌ സൃഷ്ടിച്ചിരിക്കുന്നു.


നീ വായിക്കുക, നിന്റെ രക്ഷിതാവ്‌ ഏറ്റവും വലിയ ഔദാര്യവാനാകുന്നു.


പേന കൊണ്ട്‌ പഠിപ്പിച്ചവൻ


മനുഷ്യന്‌ അറിയാത്തത്‌ അവൻ പഠിപ്പിച്ചിരിക്കുന്നു.


(വി ഖു: 96:1-5)

ഇതാണ് ആദ്യം അവതരിച്ച സൂക്തങ്ങളുടെ ആശയം.

23 വർഷം (എ.ഡി 610-എ.ഡി 632) കൊണ്ട്‌ ഘട്ടം ഘട്ടമായാണ് ഖുർആൻ അവതരിച്ചത്. ഖുർആൻ ഏറ്റവും കൂടുതൽ ഉപയോഗിച്ചിട്ടുള്ള അഭിസംബോധന 'ഹേ മനുഷ്യരേ' എന്നാണ്‌. 

കുടുംബം, സാമൂഹികം, സാംസ്‌കാരികം, തൊഴിൽ, സാമ്പത്തികം, രാഷ്‌ട്രീയം, പരസ്‌പരബന്ധങ്ങൾ, ന്യായാന്യായങ്ങൾ തുടങ്ങി മനുഷ്യ ജീവിതവുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളും ഖുർആനിൽ പ്രതിപാദിച്ചിട്ടുണ്ട്‌.


"അല്ലാഹുവിനു പുറമെ (മറ്റാരാലും)ഈ ഖുർ‌ആൻ കെട്ടിച്ചമക്കപ്പെടാവുന്നതല്ല.പ്രത്യുത അതിന്റെ മുമ്പുള്ള ദിവ്യ സന്ദേശത്തെ സത്യപ്പെടുത്തുന്നതും ദൈവികപ്രമാണത്തിന്റെ വിശദീകരണവുമത്രെ അത്.അതിൽ യാതൊരു സംശയവുമില്ല.ലോകരക്ഷിതാവിങ്കൽ നിന്നുള്ളതാണത്." ( ഖുർആൻ :10:37)



“ഇത് ലോകരക്ഷിതാവ് അവതരിപ്പിച്ചതാണ്. നിശ്ചയം വിശ്വസ്തനായ മലക്ക് (മാലാഖ) അത് നിന്റെ ഹൃദയത്തിൽ അവതരിപ്പിച്ചു. ലോകർക്ക് നീ മുന്നറിയിപ്പ് നൽകാൻ വേണ്ടി. സുവ്യക്തമായ അറബി ഭാഷയിൽ.(ഖുർആൻ 26 :192-195).

(നബിയേ) പറയുക: (ഖുർ‌ആൻ എത്തിച്ചു തരുന്ന) ജിബ്‌രീൽ എന്ന മലക്കിനോടാണ് ആർക്കെങ്കിലും ശത്രുതയെങ്കിൽ, അദ്ദേഹമത് നിന്റെ മനസ്സിൽ അവതരിപ്പിച്ചത് അല്ലാഹുവിന്റെ ഉത്തരവനുസരിച്ച് മാത്രമാണ്. മുൻ വേദങ്ങളെ ശരിവെച്ചുകൊണ്ടുള്ളതും, വിശ്വാസികൾക്ക് വഴി കാട്ടുന്നതും, സന്തോഷവാർത്ത നൽകുന്നതുമായിട്ടാണ് (അത് അവതരിച്ചിട്ടുള്ളത്) "(ഖുർആൻ 2:97)


ഉദ്ബോധനം (ദിക്ർ), പ്രകാശം (നൂർ), സന്മാർഗ്ഗം (ഹുദ), രോഗശമനം(ശിഫ), അവക്രമായത് (ഖയ്യിം), പൂർവവേദങ്ങളെ സംരക്ഷിക്കുന്നത് (മുഹൈമിൻ) തുടങ്ങി 55 വിശേഷണങ്ങളിലൂടെയും ഖുർആൻ പരിചയപ്പെടുത്തുന്നുണ്ട്.


തിരുനബി (സ്വ) യുടെ ഹിജ്‌റക്ക് 13 വർഷം മുമ്പ്- AD 610-ൽ റമളാൻ മാസത്തിലാണ് ഖുർആൻ അവതരണം ആരംഭിച്ചത്.  അന്ന് റമളാൻ 17 തിങ്കളാഴ്ച ആയിരുന്നെന്ന്  പണ്ഡിതന്മാർ പറയുന്നു.

 114 അദ്ധ്യായങ്ങൾ ഉൾക്കൊള്ളുന്ന പരിശുദ്ധ ഖുർആൻ അല്ലാഹുവിന്റെ വചനങ്ങൾ ആണ്. കുറച്ച്‌ ഭാഗങ്ങൾ നബിയുടെ മക്കാ ജീവിതത്തിലും ബാക്കി ഭാഗങ്ങൾ മദീനാ ജീവിതത്തിലുമാണ്‌ അവതരിപ്പിച്ചു കൊടുത്തത്‌. തിരുനബി (സ്വ) അത്‌ വള്ളിപുള്ളി വ്യത്യാസമില്ലാതെ ജനങ്ങൾക്ക്‌ പ്രബോധനം ചെയ്യുകയും അതിലെ സന്ദേശങ്ങൾ സ്വജീവിതത്തിൽ പകർത്തി ജനങ്ങൾക്ക്‌ മാതൃകയാവുകയും ചെയ്തു.


മുൻ വേദഗ്രന്ഥങ്ങളായ തൗറാത്ത്‌ (മൂസാ (മോശ) പ്രവാചകന് അവതരിച്ചത്), സബൂർ (ദാവൂദ് നബിക്ക് അവതരിച്ചത്), ഇൻജീൽ (ഈസാ (യേശു)നബിക്ക് അവതരിച്ചത്), എന്നിവയുടെയെല്ലാം അവതരണം ചില പ്രത്യേക സമൂഹങ്ങളിലേക്കായിരുന്നു. അന്തിമ വേദഗ്രന്ഥമായ ഖുർആനിന്റെ സംരക്ഷണം അല്ലാഹു തന്നെ ഏറ്റെടുത്തിരിക്കുന്നു എന്ന് ഖുർആൻ പറയുന്നു. പൂർവ്വവേദങ്ങൾക്ക്‌ സംഭവിച്ചതുപോലെയുള്ള കൈകടത്തലുകളും മാറ്റത്തിരുത്തലുകളും അതിൽ സംഭവിക്കുകയില്ലെന്ന്‌ അല്ലാഹു പ്രഖ്യാപിച്ചിട്ടുണ്ട്‌.


★ ഖുർആൻ ക്വിസ് 2-ൽ പങ്കെടുക്കാൻ 

Click here


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍