സ്വാതന്ത്ര്യദിന ക്വിസ്

 

ആത്മാഭിമാനത്തിന്റെ സ്വാതന്ത്ര്യം


സ്വാതന്ത്ര്യദിന ക്വിസ് മത്സരത്തിൽ പങ്കെടുക്കാൻ ഇവിടെ അമർത്തുക.


താഴെയുള്ള ലേഖനം ക്വിസ് ഉത്തരങ്ങൾ നൽകാൻ സഹായകമാണ്. 👇👇

സ്വാതന്ത്ര്യദിന ക്വിസ് മത്സരത്തിൽ Submit ചെയ്യാനുള്ള അവസാന സമയം : 16/08/'22 ചൊവ്വാഴ്ച 4 Pm ന്.


◆ Quiz World Online ക്വിസ് മത്സര നിയമങ്ങൾ അറിയാൻ CLICK HERE




◆ലേഖനം

സ്വാതന്ത്ര്യദിനത്തെ കുറിച്ച് കൂടുതൽ അറിയാൻ ഇത് വായിക്കുക. 

നാം നേടിയെടുത്ത ആത്മാഭിമാനത്തിന്റെ സ്വാതന്ത്ര്യം 

   പതിനേഴാം നൂറ്റാണ്ട് മുതൽ യൂറോപ്യൻ വ്യാപാരികൾ ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ കാലുകുത്താൻ തുടങ്ങി. പതിനെട്ടാം നൂറ്റാണ്ടോടെ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി, സൈനിക ശക്തിയിലൂടെ പ്രാദേശിക രാജ്യങ്ങളെ കീഴടക്കി പ്രബലശക്തിയായി മാറി. 1857-ലെ ഒന്നാം സ്വാതന്ത്ര്യസമരത്തിനുശേഷം, ഇന്ത്യാ ഗവൺമെന്റ് ആക്റ്റ് 1858 അനുസരിച്ച്, ബ്രിട്ടീഷ് രാജഭരണകൂടം ഇന്ത്യയുടെ മേൽ നേരിട്ടുള്ള നിയന്ത്രണം ഏറ്റെടുത്തു. 1885-ൽ രൂപവത്കരിച്ച ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടി, ഇന്ത്യയിലുടനീളം ഉയർന്നുവന്നു. പിന്നീട് രാജ്യവ്യാപകമായി നിസ്സഹകരണ പ്രസ്ഥാനങ്ങൾക്കും മഹാത്മാ ഗാന്ധിയുടെ നേതൃത്വത്തിലുള്ള അഹിംസാ മാർഗങ്ങളും ആരംഭിച്ചു.

1915-ൽ മോഹൻദാസ് കരംചന്ദ് ഗാന്ധി ഇന്ത്യൻ സ്വാതന്ത്ര്യ സമര രംഗത്തു വന്നു. ഗാന്ധി ഇന്ത്യക്കാരോട് ഐക്യത്തിന് ആഹ്വാനം ചെയ്തു. ഗാന്ധിയുടെ നേതൃപാടവം ഇന്ത്യൻ സ്വാതന്ത്ര്യത്തിലേയ്ക്കു നയിച്ച ഘടകങ്ങളിൽ പ്രധാനമായിരുന്നു.

 ഗാന്ധി ഇന്ത്യയിൽ ചെലുത്തിയ ഗാഢമായ സ്വാധീനവും, അഹിംസാമാർഗ്ഗത്തിലൂടെ സ്വാതന്ത്ര്യസമരം നയിക്കുവാനുള്ള ഗാന്ധിയുടെ കഴിവും ലോകം കണ്ടിട്ടുള്ള പ്രധാനപ്പെട്ട നേതാക്കളുടെ ഗണത്തിലേയ്ക്ക് ഗാന്ധിയെ ഉയർത്തി. ബ്രിട്ടീഷ് തുണി ഇറക്കുമതിയെ ചെറുക്കാൻ ഇന്ത്യയിൽ നെയ്ത വസ്ത്രങ്ങൾ ധരിക്കുകയും, ഉപ്പ് കുത്തക ലംഘിക്കുവാൻ ഉപ്പു സത്യാഗ്രഹം നയിക്കുകയും ചെയ്ത് ഗാന്ധി മാതൃകയുടെ  നയിച്ചു. ഇന്ത്യക്കാർ ഗാന്ധിയ്ക്ക് മഹാത്മ (മഹാനായ ആത്മാവ്) എന്ന പേര് നൽകി. ഈ നാമം ആദ്യം നിർദ്ദേശിച്ചത് രബീന്ദ്രനാഥ് ടാഗോർ ആണ്. ബ്രിട്ടിഷുകാർ 1947-ൽ ഇന്ത്യ വിടും എന്ന് ഉറപ്പുനൽകി.

1947-ൽ ഇന്ത്യൻ ഉപഭൂഖണ്ഡത്തെ യൂണിയൻ ഓഫ് ഇന്ത്യ, ഡൊമീനിയൻ ഓഫ് പാകിസ്താൻ എന്നിങ്ങനെ വിഭജിച്ചതിനു ശേഷം ബ്രിട്ടീഷ് ഇന്ത്യൻ പ്രവിശ്യകൾക്ക് സ്വാതന്ത്ര്യം ലഭിച്ചു. വിഭജനത്തിനു മുൻപുള്ള പഞ്ചാബ്, ബംഗാൾ പ്രവിശ്യകളുടെ വിഘടനത്തിനു ശേഷം സിഖുകാർ, ഹിന്ദുക്കൾ, മുസ്ലീങ്ങൾ എന്നിവർക്കിടയിൽ പഞ്ചാബ്, ബംഗാൾ, ദില്ലി എന്നിവിടങ്ങൾ ഉൾപ്പെടെ ഇന്ത്യയിൽ വിവിധ ഭാഗങ്ങളിൽ ലഹളകൾ പൊട്ടിപ്പുറപ്പെട്ടു. ഈ ലഹളകളിൽ അഞ്ച് ലക്ഷത്തോളം പേർ കൊല്ലപ്പെട്ടു. ഈ കാലഘട്ടം ആധുനിക ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും വലിയ കൂട്ടപലായനങ്ങളിൽ ഒന്നിനും സാക്ഷ്യം വഹിച്ചു. 12 ദശലക്ഷത്തോളം ഹിന്ദുക്കൾ, മുസ്ലീങ്ങൾ, സിഖുകാർ എന്നിവർ പുതുതായി സൃഷ്ടിച്ച ഇന്ത്യ, പാകിസ്താൻ എന്നീ രാജ്യങ്ങൾക്കിടയ്ക്ക് പലായനം ചെയ്തു.

1947 ഓഗസ്റ്റ് 15- വെള്ളിയാഴ്ച ഇന്ത്യ ബ്രീട്ടീഷ് ഭരണത്തിൽ നിന്ന് സ്വാതന്ത്ര്യം നേടി. അതിന് ശേഷം ഡോ. ബാബാ സാഹേബ്അംബേദ്കർ ചെയർമാനായ ഡ്രാഫ്റ്റിംഗ് കമ്മിറ്റി ഭരണ ഘടന തയ്യാറാക്കി. ബ്രീട്ടീഷുകാരുടെ ഗവൺമെൻറ് ഓഫ് ഇന്ത്യ ആക്ടിനെ (1935) പിൻവലിച്ച് 1950 ജനുവരി 26ന് ഇന്ത്യയുടെ ഭരണഘടന രാജ്യമെമ്പാടും നിലവിൽ വന്നു. ഇന്ത്യയുടെ പരമോന്നത ഭരണഘടന നിലവിൽ വന്നതിൻറെ ഓർമ്മക്കായാണ് ജനുവരി 26 രാജ്യം റിപ്പബ്ലിക് ദിനമായി ആഘോഷിക്കുന്നത്.

ബ്രിട്ടീഷ്ഭരണം അവസാനിപ്പിച്ച് ഇന്ത്യ സ്വാതന്ത്ര്യം നേടിയതിന്റെയും, 1947-ൽ ഇന്ത്യ ഒരു സ്വതന്ത്ര രാജ്യമായതിന്റെയും ഓർമ്മക്കായി എല്ലാ വർഷവും ഓഗസ്റ്റ് 15-ന്‌ ഇന്ത്യയിൽ സ്വാതന്ത്ര്യ ദിനമായി ആചരിക്കുന്നു. ഈ ദിവസം രാജ്യത്ത് ദേശീയ അവധി ആണ്‌. രാജ്യത്തുടനീളം അന്നേ ദിവസം ഇന്ത്യയുടെ ദേശീയപതാക ഉയർത്തുന്നു. അന്നേ ദിവസം ന്യൂഡൽഹിയിലെ ചെങ്കോട്ടയിൽ ഇന്ത്യൻ പ്രധാനമന്ത്രി ദേശീയ പതാക ഉയർത്തുകയും തുടർന്ന് രാജ്യത്തെ അഭിസംബോധന ചെയ്യുകയും ചെയ്യുന്നു.

നാം ഇന്നനുഭവിക്കുന്ന സ്വാതന്ത്ര്യം നേടിത്തരാൻ ജീവൻ നൽകിയ മഹാന്മാരെ അനുസ്മരിച്ചുകൊണ്ട് ഒത്തൊരുമയോടെ ഒരൊറ്റ ഇന്ത്യയ്ക്കായി നമുക്ക് പോരാടാം


സ്വാതന്ത്ര്യസമരത്തിലെ മുസ്‌ലിം സാന്നിദ്ധ്യം

കൊളോണിയല്‍ ശക്തികള്‍ക്കെതിരെയും അധിനിവേശ പറങ്കികള്‍ക്കെതിരെയും അചഞ്ചല വിശ്വാസത്തെ ആയുധമാക്കി സന്ധിയില്ലാ സമരം ചെയ്തവരായിരുന്നു മുസ്‌ലിം സേനാനികള്‍. ഇംഗ്ലീഷുകാര്‍ക്കെതിരെ സ്വാതന്ത്ര്യ സമരത്തിന്‍റെ തുടക്കം മുതല്‍ അവസാനം വരെ അടരാടി അടര്‍ക്കളത്തില്‍ മരിച്ചുവീണവരാണ് മാപ്പിള സ്വാതന്ത്ര്യ സമര സേനാനികള്‍. 

ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന് സര്‍വ്വതും സമര്‍പ്പിച്ച് വെള്ളക്കാരന്‍റെ പീരങ്കിയുടെ വീര്യം കെടുത്താന്‍ ചുടുനിണം കൊണ്ട് ചരിത്ര കാവ്യംഎഴുതിയ ധീരദേശാഭിമാനികളായിരുന്നു അലി സഹോദരന്മാര്‍. അഥവാ മൗലാനാ മുഹമ്മദലിയും ശൗക്കത്തലിയും. ബ്രിട്ടീഷുകാര്‍ക്ക് ഏറ്റവും കൂടുതല്‍ ഭയപ്പെട്ട നാമങ്ങളായിരുന്നു ഇവരുടെ നാമങ്ങള്‍. എന്നാല്‍ ഇന്ത്യയില്‍ തന്നെ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ധീര വനിതകള്‍ എന്നറിയപ്പെടുന്നത് ആദ്യ വനിതകള്‍ മൗലാനാ മുഹമ്മദലിയുടെയും ശൗക്കത്തലിയുടെയും മാതാവായ ആബിദാ ബീഗവും മൗലാനാ മുഹമ്മദലിയുടെ ഭാര്യ ലാലി ബീഗവുമാണ്. 

1930 നവംബര്‍ 12 ന് ലണ്ടനിലെ വട്ടമേശ സമ്മേളനത്തിലെ മുഹമ്മദലി ജനറല്‍ ബ്രിട്ടീഷുകാരെ നോക്കി ഗര്‍ജിച്ചു. "നാടിന്‍റെ സ്വാതന്ത്ര്യം വാങ്ങാനാണ് ഞാന്‍ വന്നത്. ഞാന്‍ നേടി തിരിച്ചു പോവുക തന്നെ ചെയ്യും" എന്ന് ഉയര്‍ന്ന ശബ്ദത്തിലൂടെ പ്രഖ്യാപിച്ച് അവിടെ നിന്ന് അദ്ദേഹം മരണത്തിന് വഴികാട്ടി.

പറങ്കികളും മലബാറിലെ ധീര ദേശാഭിമാനികളായ നാവികരും തമ്മില്‍ അറബിക്കടലിന്‍റെ വിരിമാറില്‍ നിരന്തരമായി സംഘട്ടനങ്ങള്‍ നടന്നുകൊണ്ടിരുന്ന കാലത്താണ് ധീര ദേശാഭിമാനികളുമായ ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം (റ) അവര്‍ക്കെതിരെ പ്രതിരോധത്തിന്‍റെ വേലികള്‍ തീര്‍ക്കുന്നത്. ഇസ്ലാമിനോടും മതസ്ഥരോടും കടുത്ത പ്രതികാര മനോഭാവവും വെച്ചുപുലര്‍ത്തിയിരുന്ന പറങ്കി പടയാളികളെ ഇന്ത്യാ മഹാരാജ്യത്തു നിന്ന് തുരത്താന്‍ ശബ്ദമുയര്‍ത്തിയത് മഖ്ദൂം തങ്ങളായിരുന്നു. 

ബ്രിട്ടിഷ് സാമ്രാജ്യത്വവിരോധിയും ഇസ്ലാമികപണ്ഡിതനുമായുമായിരുന്നു വെളിയങ്കോട് ഉമർ ഖാസി (ജനനം: 1765 മരണം:1857 ജൂലൈ 15 ) 18 ഉം 19 ഉം നൂറ്റാണ്ടുകളിൽ മലബാറിൽ ബ്രിട്ടീഷ് ഭരണത്തിനെതിരെ നികുതിനിഷേധമടക്കമുള്ള സമരങ്ങളിലൂടെ അദ്ദേഹം ചെറുത്തുനിന്നു. സൂഫിയും, പാരമ്പര്യചികിത്സകനും, നിമിഷകവിയായും ഉമർ ഖാസി അറിയപ്പെടുന്നു.




Click here to Join QUIZWORLD.ONLINE WhatsApp Group


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍