ഖുർആൻ ക്വിസ് ①

ഖുർആൻ ക്വിസ് 1 ൽ പങ്കെടുക്കാൻ ഇവിടെ Click ചെയ്യുക.

  • Quiz World Online ക്വിസ് മത്സര നിയമങ്ങൾ അറിയാൻ 👉 CLICK HERE

ഖുർആനിനെ കുറിച്ച് കൂടുതൽ അറിയാൻ ഇത് വായിക്കുക ⬇️

 പരിശുദ്ധ ഇസ്‌ലാം മതത്തിന്റെ അടിസ്ഥാന ഗ്രന്ഥമാണ് വിശുദ്ധ ഖുർ‌ആൻ  ഏഴാം ശതകത്തിൽ അവതരിച്ചതും അറബി ഭാഷയിലുള്ളതുമായ ഈ ഗ്രന്ഥം, മുഹമ്മദ് നബി(സ്വ) മുഖേന സൃഷ്ടാവായ അല്ലാഹു പ്രപഞ്ചത്തിലെ മുഴുവൻ മനുഷ്യർക്കും നൽകിയ സന്ദേശമാണ്.

മുഴുവൻ മനുഷ്യർക്കും വേണ്ടി സൃഷ്ടാവായ ദൈവം നൽകിയ അവസാനത്തെ വേദഗ്രന്ഥമാണ് 114 അധ്യായങ്ങളുള്ള പരിശുദ്ധ ഖുർആൻ.

മുഹമ്മദ് നബി (സ്വ)യുടെ ജീവിതത്തിൽ, അവസാനത്തെ 23 വർഷങ്ങൾക്കിടയിലെ വിവിധ സന്ദർഭങ്ങളിൽ ശകലങ്ങളായി അവതരിപ്പിക്കപ്പെട്ടു. ആദ്യം വാമൊഴിയായി പകരുകയും, മനഃപാഠമായി സൂക്ഷിക്കപ്പെടുകയും ചെയ്ത ഈ ഗ്രന്ഥം നിശ്ചയിക്കപ്പെട്ട എഴുത്തുകാരാൽ എഴുതിവെക്കപ്പെട്ടു. ഒന്നാം ഖലീഫ അബൂബക്കർ സ്വിദ്ദീഖ്‌ (റ)ന്റെ കാലത്ത് ക്രോഡീകരിക്കപ്പെടുകയും മൂന്നാം ഖലീഫയായ ഉസ്മാൻ (റ) ന്റെ കാലത്ത് ഇന്നു ലഭ്യമായ തരത്തിൽ മുസ്ഹഫ്  രൂപത്തിലാക്കപ്പെടുകയും ചെയ്തു. അറബി ഭാഷയിൽ ഖറ‌അ (വായിച്ചു) എന്ന ക്രിയയുടെ ധാതുവാണ് ഖുർആൻ. ഖുർആൻ എന്ന പദത്തിന് വായന/വായിക്കപ്പെടുന്നത് എന്നാണ് അർത്ഥം. ഖുർആനിൽ 114 അദ്ധ്യായങ്ങളിലായി ആറായിരത്തിലധികം സൂക്തങ്ങൾ ഉണ്ട്.

അറബി ഭാഷയിലെ സാഹിത്യ ഭംഗിയുടെ ഉത്തമോദാഹരണമാണ് പരിശുദ്ധ ഖുർആൻ.

ലോകത്തിൽ ഏറ്റവും കൂടുതൽ പാരായണം ചെയ്യപ്പെടുന്നതും, കേൾക്കപ്പെടുന്നതും, മനഃപാഠമാക്കപെടുന്നതുമായ ഗ്രന്ഥമാണ് ഖുർ‌ആൻ. അവതരിച്ച അതേ ഭാഷയിൽ ലോകത്ത് ഏറ്റവും കൂടുതൽ പുറത്തിറങ്ങുന്ന ഗ്രന്ഥവും ഖുർ‌ആൻ തന്നെ.


◆ ഖുർആൻ ക്വിസ്സ് ① ൽ പങ്കെടുക്കാൻ Click here
 
ഖുർആൻ ക്വിസ് ❷ ൽ പങ്കെടുക്കാൻ
 Click here

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍