لَهُم الدنيا ولنا الآخرة
അവർക്ക് ദുനിയാവും നമുക്ക് ആഖിറവും ഉണ്ട്.
ബഹുമാനപ്പെട്ട ഉമറുൽഫാറൂഖ് (റ) തിരുനബി (സല്ലല്ലാഹു അലൈഹിവസല്ലമ) യുടെ വീട്ടിലേക്ക് കടന്നുവന്നു. അപ്പോൾ കണ്ട കാഴ്ച അവിടുത്തെ അസ്വസ്ഥനാവുകയും ദുഃഖിപ്പിക്കുകയും ചെയ്തു. അവിടുത്തെ കണ്ണുകൾ നിറഞ്ഞൊഴുകി.
അദ്ദേഹത്തെ അസ്വസ്ഥനാക്കുകയും ദുഃഖിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്ത ആ കാഴ്ച എന്തായിരുന്നു.?!
ഈന്തപ്പനയോലയിൽ മെനഞ്ഞുണ്ടാക്കിയ പരുപരുത്തതായ ഒരു പായയിൽ തിരുദൂതർ (സ്വ) കിടക്കുന്നത് കണ്ടത് ആയിരുന്നു അതിനു കാരണം. അതുപോലെ തലയിണയായി ഈന്തപ്പന നാര് നിറച്ച തോൽ ആയിരുന്നു അവിടുന്നു വെച്ചിരുന്നത്.
അവിടെ വിരിപ്പോ മെത്തയോ കട്ടിലോ ഉണ്ടായിരുന്നില്ല. ഈയൊരു പരുക്കൻ പായ അല്ലാതെ ലോക നേതാവിന് കിടക്കാൻ ഉണ്ടായിരുന്നില്ല. അനുഗ്രഹീതമായ അവിടുത്തെ ശരീരഭാഗങ്ങളിൽ ഈ പായയുടെ അടയാളങ്ങൾ ഉമർ തങ്ങൾ കാണാനിടയായി.
ഉമർ(റ) ചുറ്റുപാടും നോക്കി. കാലിനടുത്ത് അക്കേഷ്യ ചെടിയുടെ ഇലകളും തലക്കടുത്ത് കെട്ടിത്തൂക്കിയ ഊറക്കിടാത്ത തോലും പിന്നെ ഒരുപിടി ബാർളിയും അല്ലാതെ ഹബീബിന്റെ വീട്ടിൽ ഒന്നും കാണാനായില്ല.
ഉമർ(റ) കരയാൻ തുടങ്ങി. അവിടുത്തെ കണ്ണുകൾ നിറഞ്ഞൊഴുകി. എങ്ങനെ കരയാതിരിക്കും? ഇതു പ്രവാചക നേതാവിന്റെ വീടാണ്, ലോകരക്ഷിതാവിന്റെ ഹബീബിന്റെ വീട്; ദാരിദ്ര്യത്തിന്റെയും ഇല്ലായ്മയുടെയും പാരമ്യത്തിൽ. ഉറങ്ങാൻ ഒരു വിരിപ്പോ തലക്ക് വയ്ക്കാൻ മൃദുലമായ ഒരു തലയിണയോ ഇവിടെയില്ല.
അപ്പോൾ തിരുദൂതർ (സ്വ) ചോദിച്ചു: "ഓ, ഖത്താബിന്റെ മകനേ.. എന്താണ് നിങ്ങളെ കരപ്പിയിച്ചത്?" ഉമർ (റ) പറഞ്ഞു: " ഓ പ്രവാചകരേ... ഞാനെങ്ങനെ കരയാതിരിക്കും? ഈ പായ അങ്ങയുടെ ശരീരത്തിൽ അടയാളങ്ങൾ വരുത്തിയിരുന്നു, ഞാൻ കാണുന്ന ഈ സാധനങ്ങൾ അല്ലാതെ മറ്റൊന്നും ഈ വീട്ടിൽ കാണുന്നില്ല. അതേ അവസരത്തിൽ പേർഷ്യക്കാർക്കും റോമക്കാർക്കും അല്ലാഹു വിശാലത (ധാരാളം സമ്പത്ത്) നൽകിയിട്ടുണ്ട്. കിസ്‌റ, കൈസർ ചക്രവർത്തികൾ വളരെ ആഡംബരത്തിലും സുഖലോലുപതയിലുമാണ് ജീവിക്കുന്നത്. അവരാണെങ്കിലോ അല്ലാഹുവിനെ ആരാധിക്കുന്നുമില്ല. അങ്ങ് അല്ലാഹുവിന്റെ ദൂതരും ഉത്തമ സൃഷ്ടിയും ആണല്ലോ തിരുദൂതരേ.. അങ്ങ് അല്ലാഹുവിനോട് ഒന്ന് പ്രാർത്ഥിക്കൂ... അങ്ങയുടെ സമുദായത്തിന് അല്ലാഹു സമ്പൽസമൃദ്ധി നൽകട്ടെ.."
0 അഭിപ്രായങ്ങള്‍