തറാവീഹ്: റമളാൻ മാസത്തിലെ പ്രത്യേക നിസ്കാരം


തറാവീഹ്: റമളാൻ മാസത്തിലെ പ്രത്യേക നിസ്കാരം

 ഇതര മാസങ്ങളിലില്ലാത്ത  ഒരു പ്രത്യേക നിസ്കാരമാണ് റമളാനിലെ തറാവീഹ്. വലിയ മഹത്വമുള്ള തറാവീഹ് നിസ്കാരം, ഒരു റമളാൻ മാസത്തിൽ തിരുനബി (സ്വ) തങ്ങൾ തന്നെയാണ് പഠിപ്പിച്ചു തന്നിട്ടുള്ളത്. എന്നാൽ എല്ലാ ദിവസവും സുന്നത്തുള്ള രാത്രി നമസ്കാരത്തിന് റമളാനിൽ 'തറാവീഹ്' എന്ന് പറയും എന്നാണ് നവീന വാദികൾ വാദിക്കുന്നത്.

ഇതര മാസങ്ങൾക്കില്ലാത്ത നിരവധി പ്രത്യേകതകൾ റമളാൻ മാസത്തിനുണ്ടല്ലോ. റമളാൻ മാസത്തിന്റെ പവിത്രതക്ക്  മാറ്റ് കൂട്ടുന്ന തറാവീഹ് നിസ്കാരത്തെ വിശ്വാസി സമൂഹം ഏറെ ആദരവോടെയും ആവേശത്തോടെയുമാണ് സ്വീകരിക്കുന്നത്. എന്നാൽ, പുത്തൻ വാദികൾ വികലവാദങ്ങൾ ഉന്നയിച്ചുകൊണ്ട് തറാവീഹ് നിസ്കാരത്തിനെ വികൃതമാക്കാൻ ശ്രമിക്കുന്നുണ്ട്. 


തറാവീഹ് നിസ്കാരം റമളാൻ മാസത്തിൽ ഉള്ള ഒരു സ്പെഷ്യൽ നിസ്കാരമാണെന്ന് തിരുനബി (സ്വ) വ്യക്തമായി തന്നെ പഠിപ്പിച്ചിട്ടുണ്ട്.

 قال رسول الله صلى l«إن الله فرض عليكم صيام رمضان، وسننت لكم قيامه»

"തിരുനബി (സ്വ) പറയുന്നു: റമളാനിൽ അല്ലാഹു നിങ്ങൾക്ക് നോമ്പ് ഫർളാക്കി, ഞാൻ നിങ്ങൾക്ക് നിസ്ക്കാരം സുന്നത്താക്കുകയും ചെയ്തു."


നോമ്പ് റമളാനിലെ  സ്പെഷ്യൽ ആയത് പോലെ തറാവീഹ് നിസ്കാരവും റമളാനിലെ സ്പെഷ്യൽ ആണെന്ന്  ഈ ഹദീസ് കൃത്യമായി നമ്മെ പഠിപ്പിക്കുന്നുണ്ട്.

ഈ ഹദീസ് ഉദ്ധരിച്ച ഹദീസ് ഗ്രന്ഥങ്ങളും ഹദീസ് നമ്പറും

1.  المُصَنَّف ابن أَبِي شَيْبَة/ 7705

2.  سُنَنُ ابن مَاجَة / 1328

 السُنَنُ الصَغِير/ الإِِمَام النَسَائِي/ 2210

3.  السُنَنُ الكَبِير/ الإِمَام النَسَائِي/ 2531

4.  مُسْنَد أَحْمَد/ 1660

 5. صَحِيحُ ابن خُزَيمَة/ 2201


ഈ ഹദീസ്, "തറാവീഹിനുള്ള റമളാൻ സപെഷാലിറ്റി"യെ നിഷേധിക്കുന്നവരുടെ വാദങ്ങളെ ചവറ്റുകൊട്ടയിലേക്ക് എറിയുന്നതാണ്. അതിനാൽ തന്നെ ഈ ഹദീസിനെ ദുർബലമാക്കാൻ ഇക്കൂട്ടർ കിണഞ്ഞ് ശ്രമിക്കാറുമുണ്ട്. എന്നാൽ നിരവധി ഹാഫിളുകളായ പണ്ഡിതന്മാർ ഈ ഹദീസ് സ്വീകാര്യയോഗ്യമാണെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

ചില ഉദാഹരണങ്ങൾ


1.  الأحاديث المختارة/ الإمام ضياء الدين المقدسي -  3/ 105

2.  فتاوى الإمام السبكي - 1/ 158

3.  تاريخ الإسلام/ الحافظ الذهبي - 1/ 217

4. سير أعلام النبلاء/ الحافظ الذهبي - 1/ 71

5. فيض القدير/ الإمام المناوي - 1/ 382

6.  التيسير/ الإمام المناوي - 1/ 246

7.  السراج المنير/ الإمام العزيزي 1/ 352



 സാക്ഷാൽ ഇബ്നു തൈമിയ്യ തന്നെ തറാവീഹ് ബിദ്അത്തല്ല; സുന്നത്താണ് എന്ന് സ്ഥിരപെടുത്താൻ  തെളിവ് പിടിക്കുന്നത് ഈ ഹദീസാണ് .


ഇബ്നു തൈമിയ്യ പറയുന്നു:

فأما صلاة التراويح، فليست بدعة في الشريعة، بل سنة بقول رسول الله صلى الله عليه وسلم وفعله، فإنه قال: «إن الله فرض عليكم صيام رمضان، وسننت لكم قيامه»


ദുർബലമായ ഹദീസ് കൊണ്ടാണോ ഇബ്നു തൈമിയ്യ തെളിവ് പിടിക്കുന്നത് ?


റമളാൻ മാസത്തിൽ തിരുനബി (സ്വ) യും സ്വഹാബത്തും പ്രത്യേകമായ ചില നമസ്കാരങ്ങൾ നിസ്കരിച്ചിരുന്നു എന്ന് മഹതി ആയിഷ (റ) പറയുന്ന ഹദീസ് സ്വഹീഹുൽ ബുഖാരിയിൽ ഇമാം ബുഖാരി തന്നെ ഉദ്ധരിച്ചിട്ടുണ്ട്. പ്രസ്തുത ഹദീസ് ഇമാം ബുഖാരി ഉദ്ധരിക്കുന്നത് കിതാബു സ്വലാത്തി തറാവീഹിൽ ബാബു ഫള്ലി ഖിയാമി റമളാൻ എന്ന ബാബിലാണ് എന്നുള്ളത് പ്രത്യേകം ശ്രദ്ധേയവുമാണ്. ഇങ്ങിനെ അധ്യായങ്ങൾ നൽകിയതിലൂടെ ഇമാം ബുഖാരി (റ) തറാവീഹിന്റെ റമളാനിലുള്ള പ്രത്യേക നിസ്കാരമാണെന്ന കാര്യം അടിവരയിടുകയാണ് ചെയ്യുന്നത്.


وفي صحيح البخاري: عن عائشة أم المؤمنين رضي الله عنها: أن رسول الله صلى الله عليه وسلم صلى ذات ليلة في المسجد، فصلى بصلاته ناس، ثم صلى من القابلة، فكثر الناس، ثم اجتمعوا من الليلة الثالثة أو الرابعة، فلم يخرج إليهم رسول الله صلى الله عليه وسلم، فلما أصبح قال: «قد رأيت الذي صنعتم ولم يمنعني من الخروج إليكم إلا أني خشيت أن تفرض عليكم وذلك في رمضان»

صحيح البخاري/ رقم الحديث: 1129/ كتاب صلاة التراويح/ باب فضل من قام   رمضان


ആയിഷ (റ) പറയുന്നു: അന്നൊരു ദിവസം രാത്രിയിൽ തിരുനബി (സ്വ) പള്ളിയിലേക്ക് വരുകയും നിസ്കരിക്കുകയും ചെയ്തു. തിരുനബി (സ്വ) യോട് കൂടെ സ്വഹാബത്തും നിസ്കരിച്ചു. തുടർന്നുള്ള ദിവസവും ഇതുപോലെ തന്നെ തിരുനബി (സ്വ) യും സ്വഹാബത്തും നിസ്കരിച്ചു. അങ്ങനെ ജനങ്ങൾ വർദ്ധിച്ചു. മൂന്നാം ദിവസവും നാലാം ദിവസവും സ്വഹാബത്ത് ഒരുമിച്ചു കൂടിയെങ്കിലും തിരുനബി (സ്വ) പള്ളിയിലേക്ക് വന്നില്ല. അടുത്ത ദിവസം പ്രഭാതത്തിൽ തിരു നബി (സ്വ) പറഞ്ഞു: ഈ നിസ്കാരം നിങ്ങളുടെ മേൽ ഫർള് ആകുമോ എന്ന് ഭയപ്പെട്ടതിന് വേണ്ടിയാണ്  ഞാൻ  ഇന്നലെ നിസ്കാരത്തിന് വരാതിരുന്നത്. ഈ സംഭവങ്ങളെല്ലാം  വിശുദ്ധ റമളാൻ മാസത്തിൽ ആയിരുന്നു.


ചുരുക്കത്തിൽ തറാവീഹ് നമസ്കാരം റമളാനിലെ ഒരു സ്പെഷ്യൽ നിസ്കാരമാണെന്ന് ഹദീസുകൾ കൃത്യമായി നമ്മെ പഠിപ്പിക്കുന്നുണ്ട്. പൂർവ്വ സൂരികരായ പണ്ഡിതന്മാർ അത് വ്യക്തമായി വിശദീകരിക്കുകയും ചെയ്തിട്ടുണ്ട്.

തറാവീഹ്; എത്ര റകഅത്തുകൾ..?

തിരുനബി (സ്വ) യുടെ തറാവീഹിന്റെ റക്അത്തുകൾ

തിരുനബി (സ്വ) ചുരുക്കം ചില ദിവസങ്ങളിൽ പള്ളിയിൽ നിന്ന് തറാവീഹ് നിസ്കരിച്ചിരുന്നു. പിന്നീട് ജനങ്ങളുടെ ആധിക്യവും ആവേശവും  "തറാവീഹ് ഫർളാക്കപെടുന്നതിലേക്ക് നയിക്കുമോ" എന്ന ഭയം കാരണം പള്ളിയിലേക്കുള്ള വരവ് നിർത്തുകയാണ് ചെയ്തത്. (സ്വഹീഹുൽ ബുഖാരി 1129)


ഈ ദിനങ്ങളിൽ തിരുനബി (സ്വ) നിസ്കരിച്ച തറാവീഹിന്റെ റക്അത്തുകൾ എത്രയായിരുന്നു ?

വ്യത്യസ്ഥമായ പല റിപ്പോർട്ടുകളും വന്നിട്ടുണ്ടെങ്കിലും സ്വഹീഹായ നിലയിൽ തിരുനബി (സ്വ) നിസ്കരിച്ച റക്അത്തുകളുടെ എണ്ണം സ്ഥിരപെട്ടിട്ടില്ല എന്നതാണ് യാഥാർത്ഥ്യം.

 പ്രമുഖ ഹദീസ് പണ്ഡിതനായ ഇമാം സുബ്കി (റ) പറയുന്നത് നോക്കൂ....


قال الإمام تقي الدين السبكي: إعلم أنه لم ينقل كم صلى رسول الله صلى الله عليه وسلم تلك الليالي هل هو عشرون أو أقل.

"ഇമാം സുബ്കി (റ) പറയുന്നു: പ്രസ്തുത രാത്രികളിൽ തിരുനബി (സ്വ) നിസ്കരിച്ചത് 20 റക്അത്താണോ 20 തിൽ താഴെ ആണോ എന്ന് സ്ഥിരപെട്ടിട്ടില്ല."

  

തിരുനബി (സ്വ) നിസ്കരിച്ച തറാവീഹിന്റെ റക്അത്തുകളുടെ എണ്ണം സ്വഹീഹായ ഹദീസുകളെ കൊണ്ട് സ്ഥിരപെട്ടിട്ടില്ല എന്ന് നിരവധി പണ്ഡിതർ രേഖപ്പെടുത്തിയിട്ടുണ്ട്. 

ചില ഉദാഹരണങ്ങൾ


1. شرح المنهاج/ الإمام تقي الدين السبكي

2. الحاوي للفتاوى/ الإمام السيوطي - 1/ 417

3. تحفة الأخيار بإحياء سنة سيد الأبرار/ الإمام عبد الحي اللكنوي - 108

4. فتح الباري/ الإمام ابن حجر العسقلاني - 12/ 3

5. الحوادث والبدع/ الإمام محمد أبوبكر الطرطوش المالكي - 55

6 إقامة البرهان على كمية التراويح في رمضان/ الإمام ابن زياد - 4


ഇങ്ങനെയെല്ലാം ഇമാമുകൾ കൃത്യമായിത്തന്നെ പറഞ്ഞിരിക്കെ തിരുനബി (സ്വ) നിസ്കരിച്ചിരുന്ന തറാവീഹ്  11 റക്അത്തായിരുന്നു എന്ന വാദത്തിന്റെയും, തറാവീഹ് എത്രയും ആവാം എന്ന വാദത്തിന്റെയും അർത്ഥശൂന്യത ബോധ്യപ്പെടുന്നുണ്ട്.


എന്നാൽ, തിരുനബി (സ്വ) നിസ്കരിച്ച തറാവീഹ് 20 റക്അത്ത് ആയിരുന്നു എന്ന് വ്യക്തമാക്കുന്ന ളഈഫായ ധാരാളം ഹദീസുകൾ വന്നിട്ടുണ്ട്. പ്രസ്തുത ഹദീസുകളുടെ ദുർബലത വ്യത്യസ്തമായ കാരണങ്ങളെ കൊണ്ട് പരിഹരിക്കപ്പെടുകയും ചെയ്യും.

സ്വഹാബത്ത് നിസ്കരിച്ച '20'


ഉമർ ബിൻ ഖത്താബ് (റ), ഉബയ്യ്ബ്നു കഅ്ബ് (റ) വിനെ ഇമാമാക്കി തറാവീഹിന് പുത്തനുണർവ് നൽകിയത് ഇമാം ബുഖാരി സ്വഹീഹുൽ ബുഖാരിയിൽ ഉദ്ധരിക്കുന്നുണ്ട്. (ഹദീസ്: 2010)

പ്രസ്തുത തറാവീഹിന്റെ റക്അത്തുകൾ എത്രയായിരുന്നു ?


وفي سنن البيهقي:... عن
 السائب بن يزيد قال: كانوا يقومون على عهد عمر بن الخطاب رضي الله عنه في شهر رمضان  بعشرين ركعة.
(السنن الكبرى/ الإمام البيهقي 4288)

"സാഇബ് ബ്നു യസീദ് എന്ന സ്വഹാബി വര്യനെ തൊട്ട് ഇമാം ബയ്ഹഖി ഉദ്ധരിക്കുന്നു: ഉമർ (റ) കാലഘട്ടത്തിൽ റമളാൻ മാസത്തിൽ സ്വഹാബത്ത് 20 റക്അത്തായിരുന്നു നിസ്കരിച്ചിരുന്നത്."

ഉമർ (റ) വിന്റെ നിർദ്ദേശ പ്രകാരം ഉബയ്യ് ബ്നു കഅ്ബ് (റ) വിന്റെ നേതൃത്വത്തിൽ സ്വഹാബികൾ നിസ്കരിച്ചത് 11 അല്ല 20 റക്അത്തായിരുന്നു എന്ന് ഇമാം ബൈഹഖിയുടെ ഹദീസ് കൊണ്ട് സ്ഥിരപെടുന്നു.

ഇവിടെ പ്രശസ്തമായ 4 ചോദ്യങ്ങൾ ഉയർന്നു വരുന്നു
 
  1. തിരുനബി (സ്വ) നിസ്കരിച്ചത് പതിനൊന്ന് റക്അത്ത് ആയിരുന്നെങ്കിൽ ബാക്കി റക്അത്തുകൾ ഉമർ (റ) സ്വന്തം പോകറ്റിൽ നിന്ന് എടുത്ത് ദീനിൽ കടത്തിക്കൂട്ടിയതാണോ ?
  2. ഉമർ (റ) കരിഞ്ചന്ത കാണിച്ചതാണെങ്കിൽ മറ്റു സ്വഹാബത്ത് അതിനെ അംഗീകരിച്ചോ ?
  3. നക്ഷത്ര തുല്യരാണ് എന്ന് തിരുനബി (സ്വ) പറഞ്ഞ സ്വഹാബികൾ തിരുചര്യക്ക് എതിരു ചെയ്യുമോ ?
  4. സ്വഹാബത്തിന്റെ ഈ ഏകോപനത്തിൽ തിരുനബി (സ്വ) നിസ്കരിച്ചതും ഇരുപതാണ് എന്ന് ബോധ്യമാകുന്നില്ലേ.? 


ഇനി ഹിജ്റ 970 ൽ വഫാത്തായ ഇമാം ഇബ്നു നുജൈമുൽ മിസ്വ്രി (റ) പ്രസ്തുത തറാവീഹിനെപറ്റി പറയുന്നത് വായിക്കാം...

*قال الإمام ابن نُجيم المصري:* ثم وقفت المواظبة عليها في أثناء خلافة عمر رضي الله عنه ووافقه عامة الصحابة رضي الله عنهم كما ورد ذلك في السنن. ثم ما زال الناس من ذلك الصدر إلى يومنا هذا على إقامتها من غير نكير، وكيف لا ؟ وقد ثبت عنه صلى الله عليه وسلم "عليكم بسنتي وسنة الخلفاء الراشدين المهديين عضوا عليها بالنواجز رواه أبو داود"
 *البحر الرائق/ الإمام ابن نجيب المصري 2/ 71*

"ഉമർ (റ) വിന്റെ ഭരണ കാലത്ത് തറാവീഹ് 20 റക്അത്ത് ഏക ഇമാമിന്റെ കീഴിലായി നിസ്കരിക്കുന്നത് പതിവായി. പിന്നീട് അത് നമ്മുടെ ഈ കാലഘട്ടം വരെ (900h) ഒരാളുടെ എതിർപ്പ് പോലും ഇല്ലാതെ തുടർന്ന് പോരുന്നു. എങ്ങിനെയാണ് അതിനെ എതിർക്കാൻ സാധിക്കുക ? ഖുലഫാഉ റാഷിദുകളുടെ ചര്യ അണപല്ല് കൊണ്ട് കടിച്ച് പിടിക്കാൻ തിരുനബി (സ്വ) കൽപിച്ചതല്ലേ.... "
(അൽ ബഹ്റു റാഇഖ്/ ഇമാം ഇബ്നു നുജൈമുൽ മിസ്വ്രി 2/ 71)

സമാനമായ രീതിയിൽ ഇമാം മുല്ലാ അലിയ്യുൽ ഖാരി (റ) വും പറയുന്നു.

قال الإمام الملا علي القاري: وكونها عشرين سنة الخلفاء الراشدين، وقوله- عليه الصلاة والسلام"عليكم بسنتي وسنة الخلفاء الراشدين" ندب إلى سنتهم
 مرقاة المفاتيح/ الإمام الملا علي القاري 3/ 93

ഇപ്രകാരം ഒരുപാട് പണ്ഡിതർ വിശദീകരിച്ചത്  നമുക്ക് അവരുടെ ഗ്രന്ഥങ്ങളിൽ നിന്ന് വായിക്കാൻ സാധിക്കും. 

സാഇബ് ബ്നു യസീദിന്റെ ഹദീസ് ദുർബലമോ ?


ഉമർ (റ) വിന്റെ കാലത്ത് സ്വഹാബത്ത്  20 റക്അത്ത് തറാവീഹ് ആയിരുന്നു   നിസ്കരിച്ചത് എന്ന് ഈ ഹദീസ് കൃത്യമായി നമ്മെ പഠിപ്പിക്കുന്നുണ്ട്. 
എന്നാൽ പ്രസ്തുത ഹദീസ് ദുർബലമാണെന്ന അപവാദം ചിലർ പറയാറുണ്ട്.

എന്നാൽ പ്രസ്തുത ഹദീസ് സ്വഹീഹാണെന്ന് എന്ന് നിരവധി പൗരാണികരായ മുഹദ്ദിസുകൾ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. ചുരുങ്ങിയത് 26 ഗ്രന്ഥങ്ങൾ പ്രസ്തുത ഹദീസ് സ്വഹീഹാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
ചില ഉദാഹരണങ്ങൾ താഴെ നൽകാം.


◉ خلاصة الأحكام/ الإمام النووي 1/ 56
◉ نصب الراية/ الإمام الزيلعي  2/ 252
◉ طرح التثريب/ الإمام العراقي 3/ 97
◉ عمدة القاري/ الإمام بدر الدين العيني 5/ 267
◉ الحاوي للفتاوى/ الإمام السيوطي 1/ 415
◉ منحة الباري/ الإمام زكري الأنصاري 4/ 441
◉ مغني المحتاج/ الإمام الخطيب الشربيني 1/ 460
◉ النجم الوهاج/ كمال الدين الدميري 2/ 310
◉ كنز الراغبين/ الإمام المحلي 1/ 249
◉ لمحات التنقيخ/ الإمام عبد الحق الدهلوي 3/ 404 
◉ إرشاد الساري/ الإمام القسطلاني 3/ 426
◉ تخريج أحاديث الشرح الكبير/ الإمام ابن الملقن 4/ 349

ഇവരെന്നും ഇന്നോ ഇന്നലെയോ ജീവിച്ച പണ്ഡിതരല്ല. വർഷങ്ങൾക്ക് മുമ്പ് ജീവിച്ച് വലിയ ഗ്രന്ഥങ്ങൾ മുസ്‌ലിം സമൂഹത്തിന് സമർപിച്ച പണ്ഡിത മഹത്തുക്കളാണ്. 
ഇവരൊന്നും  കാണാത്ത ദുർബലത ബൈഹഖിയുടെ ഹദീസിൽ നിന്ന് ഈ കൂട്ടർക്കെവിടുന്ന് ലഭിച്ചു ? 



ആയിശ ബീവിയുടെ ഹദീസ്


"സലഫികൾ" തറാവീഹിന്റെ വിഷയത്തിൽ തുരുപ്പ് ചീട്ടായി പരിചയപെടുത്തുന്ന ഒരു ഹദീസാണ് തിരുനബിയുടെ നിസ്കാരത്തെ കുറിച്ചുള്ള ആയിശ ബീവിയുടെ വിശദീകരണം. യഥാർത്ഥത്തിൽ പ്രസ്തുത ഹദീസിന് തറാവീഹുമായി യാതൊരു ബന്ധവുമില്ല.
തിരുനബി ﷺ യുടെ റമളാൻ നമസ്കാരത്തെ കുറിച്ച് ചോദിച്ചപ്പോഴുള്ള അഇശ ബീവിയുടെ മറുപടിയാണത്.

ما كان أي النبي -صلى الله عليه وسلم- يزيد في رمضان ولا في غيره على إحدى عشرة ركعة 
*صحيح البخاري/2013

"തിരുനബി (സ്വ) റമളാനിലും ഇതര മാസങ്ങളിലും പതിനെന്നിനെക്കാൾ അധികരിപ്പിക്കൽ ഇല്ലായിരുന്നു"

ഹദീസിലെ "പതിനൊന്നിനേക്കാൾ അധികരിപ്പിക്കലില്ലായിരുന്നു" എന്ന അര വരിയെടുത്താണ് തറാവീഹ് പതിനെന്നാണന്ന് ഇവർ സ്ഥാപിക്കുന്നത്. 

    ما كان يزيد في رمضان ولا في غبره
 "റമളാനിലും ഇതര മാസങ്ങളിലും പതിനൊന്നിനെക്കാൾ അധികരിപ്പിക്കാറില്ല" എന്നാണ് ആയിശ ബീവി പറഞ്ഞത്. പ്രസ്തുത പരാമർശത്തിൽ നിന്ന് തന്നെ ആയിശ ബീവി പറഞ്ഞത് റമളാനിലെ സ്പെഷ്യൽ നിസ്കാരമായ തറാവീഹിനെ പറ്റിയല്ല എന്ന് ബോധ്യമാകുന്നുണ്ടല്ലോ. 'തറാവീഹ് ' റമളാനിലെ സ്പെഷ്യലാണെന്ന് നിരവധി തെളിവുകൾ കൊണ്ട് നാം സ്ഥിരപ്പെടുത്തിയതാണല്ലോ. 
ചുരുക്കത്തിൽ റമളാനിലും അല്ലാത്തപോഴുമുള്ള ഒരു പ്രത്യേക നിസ്കാരത്തിനെ സംബന്ധിച്ചാണ് ആയിശ ബീവി പറഞ്ഞതെന്ന് വ്യക്തം.
അല്ലാത്ത പക്ഷം തിരുനബി 17 റക്അത്ത് ഫർള് നിസ്കാരവും ഇതര സുന്നത് നിസ്കാരങ്ങളും നിസ്കരിക്കാറില്ല എന്ന് പറയേണ്ടി വരും. നഊദുബില്ലാഹ്......

ആയിശ ബീവി പറഞ്ഞ നിസ്ക്കാരം ഏത് ?

 തിരുനബി പതിനൊന്നിനെക്കാൾ അധികരിപ്പിക്കാറില്ല എന്ന് ആയിശ ബീവി പറഞ്ഞത് വിത്റിനെ സംബന്ധിച്ചാണ്.

ഇമാം ഖസ്ഥലാനി പറയുന്നത് കാണൂ..

قال الإمام القسطلاني وأما قول عائشة الآتي في هذا الباب إن شاء الله تعالى ما كان أي النبي -صلى الله عليه وسلم- يزيد في رمضان ولا في غيره على إحدى عشرة ركعة فحمله أصحابنا على الوتر

◉ إرشاد الساري/ الإمام القسطلاني 3/ 426

"ആഇിശ ബീവിയുടെ ഹദീസ് വിത്റിന്റെ മേൽ ഹംല് ചെയ്യപെടണം" 

ആയിഷ ബീവിയുടെ ഹദീസ് വിത്റിനെ പറ്റിയാണെന്ന് നിരവധി പണ്ഡിതന്മാർ വ്യക്തമാക്കിയിട്ടുണ്ട്. ചില ഉദാഹരണങ്ങൾ 
◉ إرشاد الساري/ الإمام القسطلاني 3/ 426
◉ فتح الرحمان/ الإمام أحمد الرملي 1/ 258
◉ دليل الفالحين/ الإمام ابن علان 6/ 498
◉ تحفة المحتاج/ الإمام ابن حجر الهيتمي 2/ 255
◉ الغرر البهية/ الإمام زكريا الأنصاري 1/ 395
◉ الإبريز/ الإمام البلقيني 223
◉ إقامة البرهان/ الإمام ابن زياد 15

തറാവീന്റെ ബാബിൽ വിത്റിന്റെ ഹദീസ് എന്തിന് കൊണ്ട് വന്നു. ?

 സാധാരണ ഫുഖഹാഉം മുഹദ്ദിസികളും ഹജ്ജിന്റെ ബാബിൽ സിയാറത്ത് ചർച്ച ചെയ്യാറുണ്ട്. അതിനുള്ള കാരണം ഹജ്ജിനോട് അനുബന്ധിച്ച് സാധരണ ഹാജിമാർ സിയാറത്ത് ചെയ്യാറുണ്ട് എന്നതിലാണ്. ഇതേ പോലെ തറാവിഹ് കഴിഞ്ഞാൽ ജനങ്ങൾ സാധാരണയായി വിത്റാണ് നിസ്കരിക്കാറുള്ളത്. 
അതിനാലാണ് തറാവീഹിന്റെ അധ്യായത്തിൽ വിത്റിന്റെ ഹദീസ് കൊണ്ട് വന്നത്.
റമളാനിൽ തറാവീഹ് എന്ന സ്പെഷ്യൽ നിസ്കാരമുണ്ട് എന്ന് കരുതി വിത്റ് ഒഴിവാക്കാനുള്ളതല്ല എന്ന് സൂചിപ്പിക്കാനുമായിരിക്കാം ഇമാം ബുഖാരി പ്രസ്തുത ഹദീസ് തറാവീഹിന്റെ അധ്യായത്തിൽ കൊണ്ട് വന്നത്. 
 ഇമാം ബുഖാരി ഈ ഹദീസ് സ്വഹീഹുൽ ബുഖാരിയിൽ പല അധ്യായങ്ങളിലും കൊണ്ട് വന്നിട്ടുണ്ട്.  ഇമാം ബുഖാരി ഈ ഹദീസ് ഉദ്ധരിക്കുന്നത് ഇമാം മാലിക്ക് (റ) വിൽ നിന്നാണ്. ഇമാം മാലിക് (റ) ഈ ഹദീസ് മുവത്വയിൽ വിത്റിന്റെ അധ്യായത്തിലാണ് ആയിഷ ബീവിയുടെ ഹദീസ് കൊണ്ടുവന്നത് എന്നതും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

Click here






ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍