നിങ്ങളുടെ പാൻ കാർഡ് ആധാർ കാര്‍ഡുമായി ലിങ്ക് ചെയ്തിട്ടുണ്ടോ?

നിങ്ങളുടെ പാൻ കാർഡ് ആധാർ കാര്‍ഡുമായി ലിങ്ക് ചെയ്തിട്ടുണ്ടോ ?



ചെയ്തിട്ടുണ്ടെങ്കില്‍ അതിന്‍റെ സ്റ്റാറ്റസ് എങ്ങിനെ പരിശോധിക്കാം?


ആയിരം രൂപ പിഴയോടെ പാൻ കാർഡ് ആധാർ കാര്‍ഡുമായി ലിങ്ക് ചെയ്യേണ്ട അവസാന തീയതി 2023 മാര്‍ച്ച് 31


 ആദായനികുതി റിട്ടേൺ ഫയൽ ചെയ്യുന്നതുൾപ്പെടെയുള്ള ചില സേവനങ്ങൾക്ക് പാൻ കാർഡും ആധാർ കാർഡും തമ്മിൽ ബന്ധിപ്പിക്കുന്നത് ഇന്ത്യൻ സർക്കാർ ഈ അടുത്തിടെ നിർബന്ധമാക്കിയിരുന്നു. പാൻ കാർഡും ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി 2022 മാർച്ച് 31 മുതൽ 2023 മാർച്ച് 31 വരെ നീട്ടിയിരുന്നു. കുറഞ്ഞ പിഴ ഈടാക്കിയായിരിക്കും ഇനി ബന്ധിപ്പിക്കേണ്ടി വരിക എന്ന് സർക്കാർ അപ്ഡേറ്റ് ചെയ്തിട്ടുണ്ട്. 2022 ജൂലൈ 1 നും 2023 മാർച്ച് 31 നും ഇടയിൽ ലിങ്ക് ചെയ്യുന്നതിന് 1,000 രൂപയാണ്‌ പിഴയായി ഈടാക്കുന്നത്.


 നിങ്ങളുടെ ആധാർ കാർഡ് പാൻ കാർഡുമായി ലിങ്ക് ചെയ്‌തിട്ടുണ്ടെങ്കിലും നടപടിക്രമം പൂർത്തിയായോ എന്ന് ഉറപ്പില്ലെങ്കിൽ, പിഴ ഒഴിവാക്കുന്നതിന് നിങ്ങൾക്ക് ഓൺലൈനിലും ഓഫ്‌ലൈനിലും സ്റ്റാറ്റസ് പരിശോധിക്കുന്നത് നല്ലതായിരിക്കും.


നിങ്ങളുടെ ആധാർ കാർഡ് പാൻ കാർഡുമായി ലിങ്ക് ചെയ്യാനും നടപടിക്രമം പൂർത്തിയായോ എന്ന് ആദായനികുതി വകുപ്പിന്റെ ഇ-ഫയലിംഗ് പോർട്ടലിലൂടെ പരിശോധിക്കാനും കഴിയും.


 പാൻകാർഡ് ആധാർ കാർഡുമായി ഓൺലൈനിൽ ലിങ്ക് ചെയ്തിട്ടുണ്ടോയെന്ന് എങ്ങനെ പരിശോധിക്കാം?

◆ https://eportal.incometax.gov.in/iec/foservices/#/pre-login/link-aadhaar-status  എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക

◆ നിങ്ങളുടെ പാൻ കാര്‍ഡ് നമ്പറും, ആധാര്‍ നമ്പറും നൽകുക.

◆ “View Link Adhar Status”    - ക്ലിക്ക് ചെയ്യുക

● നിങ്ങൾ പാൻ കാർഡിനെ ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ടെങ്കിൽ 

Your PAN *************** is already linked to given Aadhaar *******************" എന്ന സന്ദേശം പോപ്പ്-അപ്പ് ആയി നിങ്ങൾക്ക് ലഭിക്കും.


ധനകാര്യ മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനമനുസരിച്ച് നാല് വിഭാഗങ്ങളെ പാൻ-ആധാറുമായി ബന്ധിപ്പിക്കുന്നതിൽ  നിന്നും  ഒഴിവാക്കിയിട്ടുണ്ട്. 

1) 1961-ലെ ആദായനികുതി നിയമം അനുസരിച്ച് പ്രവാസിയായ ആൾ.

2) ഇന്ത്യൻ പൗരൻമാരല്ലാത്തവർ.

3) എൺപത് വയസ്സ് പൂർത്തിയായവർ.

4) അസം, മേഘാലയ, ജമ്മു കശ്മീർ എന്നിവിടങ്ങളില്‍ താമസിക്കുന്നവർ.

Click here







ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍