എന്റെ കേരളം
പൊതുവിജ്ഞാനം
1, കേരള സംസ്ഥാനത്തിന്റെ വിസ്തീര്‍ണ്ണം എത്ര ?
38863 ച.കി.മി.
2, ഇന്ത്യയുടെ ആകെ വിസ്തീര്‍ണ്ണത്തിന്റെ എത്ര ശതമാനമാണ് കേരളത്തിന്റെ വിസ്തീർണ്ണം?
1.18%
3, കേരളത്തിന്റെ ശരാശരി വീതി (കിഴക്ക് പടിഞ്ഞാറ്) എത്ര ?
35 മുതല്‍ 120 കിലോമീറ്റര്‍ വരെ
4, ഇടവപ്പാതിയുടെ മറ്റൊരു പേര് ?
കാലവര്‍ഷം-തെക്കുപടിഞ്ഞാറന്‍ മൺസൂൺ
5, വടക്കു കിഴക്ക് മണ്‍സൂണിനെ കേരളത്തില്‍ എന്ത് വിളിക്കുന്നു ?
തുലാവര്‍ഷം
6, തിരുവാതിര ഞാറ്റുവേലയുടെ കാല ദൈര്‍ഘ്യം എത്ര ?
15 ദിവസം
7, കേരളത്തിന്റെ ശരാശരി വര്‍ഷപാതം എത്ര ?
300 സെ.മീ
8, എത്ര നീളമുള്ള പുഴകളെയാണ് കേരളത്തില്‍ നദിയായി കണക്കാക്കുന്നത് ?
15 കി.മീ
9, കേരളത്തിലെ നദികളില്‍ ഇടത്തരം നദികളുടെ ഗണത്തില്‍ വരുന്ന എത്ര നദികളുണ്ട് ?
4
10, കേരളത്തലെ നദികളില്‍ പടിഞ്ഞാറോട്ട് ഒഴുകുന്ന നദികളുടെ എണ്ണം?
41
11, പെരിയാര്‍ ഉത്ഭവിക്കുന്നത് എവിടെ നിന്നുമാണ് ?
ശിവഗിരിമല
12, കേരള സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കാണുന്ന മണ്ണിനം?
ലാറ്ററേറ്റ്
13, പെരുന്തേനരുവി വെള്ളച്ചാട്ടം ഏത് നദിയിലാണ് ?
പമ്പ
14, അതിരപ്പള്ളി, വാഴച്ചാല്‍ വെള്ളച്ചാട്ടങ്ങള്‍ ഏത് നദിയിലാണ് ?
ചാലക്കുടിപ്പുഴ
15, കടലുമായി ബന്ധപ്പെടാത്ത കായലുകളെ വിളിക്കുന്ന പേര് ?
ഉള്‍നാടന്‍ കായല്‍
16, ഏറ്റവും കൂടുതല്‍ ദൈര്‍ഘ്യം കടല്‍ തീരമുള്ള താലൂക്ക് ?
ചേര്‍ത്തല
17, കേരളത്തിലെ ഏറ്റവും നീളം കൂടിയ ബീച്ച് ?
മുഴുപ്പിലങ്ങാട്
18, കേരളത്തിന്റെ ഭൂവിസ്തൃതിയുടെ എത്ര ശതമാനമാണ് വനം ?
29.1%
19, ഏറ്റവും കുറവ് വനമുള്ള ജില്ല ?
ആലപ്പുഴ (35 ച.കി.മി.)
20, കേരളത്തിലെ ദേശീയോദ്യാനങ്ങളുടെ എണ്ണം ?
5
21, കേരളത്തില്‍ എത്ര വന്യജീവി സങ്കേതങ്ങളുണ്ട് ?
17
22, കേരളത്തിലെ എലിഫന്റ് റിസര്‍വ്വുകളുടെ ആകെ എണ്ണം എത്ര ?
4
23, പെരിയാര്‍ വന്യജീവി സങ്കേതത്തിന്റെ ആദ്യത്തെ പേര് ?
നെല്ലിക്കാംപെട്ടി
24, ഇന്ത്യയിലെ ആദ്യത്തെ കമ്മ്യൂണിറ്റി റിസര്‍വ്വ് എവിടെ സ്ഥിതി ചെയ്യുന്നു ?
കടലുണ്ടി- വള്ളികുന്ന്
25, കേരളം ഏതൊക്കെ ബയോസ്ഫിയര്‍ റിസര്‍വ്വുകളുടെ പരിധിയില്‍ വരും ?
നീലഗിരി, അഗസ്ത്യമല
26, വരയാടിന്റെ ശാസ്ത്രീയനാമം എന്ത് ?
നീല്‍ഗിരി ട്രാഗസ്
27, മുല്ലപ്പരിയാര്‍ ഡാം നിര്‍മ്മിക്കപ്പെട്ട വര്‍ഷം?
1895
28, കേരളവുമായി അതിര്‍ത്തി പങ്കിടുന്ന കേന്ദ്ര ഭരണ പ്രദേശം ?
പോണ്ടിച്ചേരി
29, കേരളത്തെൻറ വിസ്തൃതിയില്‍ ഏറ്റവും കൂടുതല്‍ വരുന്ന ഭൂവിഭാഗം?
മലനാട് 48%
30, ഇന്ത്യയിൽ ആദ്യമായി കോവിഡ് റിപ്പോർട്ട് ചെയ്യപ്പെട്ടത് എവിടെ ?
കേരളം
31, പശ്ചിമഘട്ടത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ?
ആനമുടി (2695മീറ്റര്‍)
32, കേരളത്തിലെ ഏറ്റവും നീളം കൂടിയ നദി ?
പെരിയാര്‍ (244 കി.മീ.)
33, കുട്ടനാട്ടിലേക്ക് ഉപ്പ് വെള്ളം കേറാതിരിക്കാനായി നിര്‍മ്മിച്ച ബണ്ട് ?
തണ്ണീര്‍മുക്കം ബണ്ട്
34, കുട്ടനാട്ടിലെ അധികജലം കടലിലേക്ക് ഒഴുക്കി കളയാനായി ഉണ്ടാക്കിയ സംവിധാനം ?
തോട്ടപ്പള്ളി സ്പിൽവേ
35, ആലപ്പുഴകൂടാതെ കുട്ടനാട് പ്രദേശം വ്യാപിച്ചു കിടക്കുന്ന ജില്ലകള്‍ ?
കോട്ടയം, പത്തനംതിട്ട
36, ഇരവികുളം ദേശീയോദ്യാനത്തിന്റെ ഭാഗമായി വരുന്ന കൊടുമുടി ?
ആനമല
36, പാലക്കാടന്‍ ചുരം സമുദ്ര നിരപ്പില്‍ നിന്നും എത്ര ഉയരത്തിലാണ് ?
300മീറ്റര്‍
37, സൈലൻറ് വാലി ദേശീയോദ്യാനത്തിന് അകത്ത് കൂടെ ഒഴുകുന്ന നദി ?
കുന്തിപ്പുഴ
38, തെങ്ങിെൻറ ശാസ്ത്രീയനാമം എന്ത് ?
കോക്കസ് ന്യൂസിഫെറ
39, ബ്യൂസെറസ് ബൈകോര്‍ണിസ് എന്തിന്റെ ശാസ്തീയനാമമാണ്?
മലമുഴക്കി വേഴാമ്പല്‍
40, ഏത് രാജ്യത്തിന്റെ ദേശീയ പുഷ്പമാണ് കണികൊന്ന ?
തായ്ലാൻറ്
41, കണികൊന്നയ്ക്കക്ക് ഇംഗ്ലീഷില്‍ പറയുന്നപേര് ?
ഗോള്‍ഡന്‍ ഷവര്‍ ട്രീ
42, ആനകളുടെ പരിപാലനം സംബന്ധിച്ച പ്രാചീന ഗ്രന്ഥങ്ങള്‍ ?
മാതംഗലീല, ഹസ്ത്യായുര്‍വേദം
43, കാര്‍ഷിക സര്‍വ്വകലാശാലയുടെ തെങ്ങ് ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് ?
ബാലരാമപുരം
44, കേരളത്തിലെ ഏറ്റവും പഴക്കംചെന്ന വ്യവസായ ധനകാര്യ സ്ഥാപനം ?
കെ.എഫ്.സി
45, കരകൗശലഗ്രാമമായി സര്‍ക്കാര്‍ 2007 ല്‍ ഏറ്റെടുത്ത ഗ്രാമം ?
ഇരിങ്ങല്‍
46, കേരളത്തിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ സമ്പൂര്‍ണ്ണ ഡേറ്റാ ബേസ് ഏത് ?
സ്പാര്‍ക്ക്
47, സെക്രട്ടറിയയേറ്റില്‍ സ്ഥാപിച്ചിട്ടുള്ള ടച്ച് സ്ക്രീന്‍ ഇന്‍ഫര്‍മേഷന്‍ കിയോസ്കിെൻറ പേര് ?
സ്പര്‍ശ്
48, കേരളത്തില്‍ കാറ്റില്‍ നിന്നും എത്ര മെഗാവാട്ട് വൈദ്യുതിയാണ് ഉത്പാദിപ്പിക്കുന്നത് ?
30 മെഗാ വാട്ട്
49, കേരളത്തിലെ ആദ്യ മെട്രോ റെയിൽ ?
കൊച്ചി മെട്രോ
50, കേരളത്തിലെ ഐ.ഐ.ടി സ്ഥിതി ചെയ്യുന്ന സ്ഥലം
പാലക്കാട്
0 അഭിപ്രായങ്ങള്‍