ഒമാൻ ഡ്രൈവിങ് ലൈസൻസുകൾ പുതുക്കാൻ വളരെ എളുപ്പം
താഴെ കൊടുത്ത 2 ഘട്ടങ്ങളിലൂടെ വളരെ എളുപ്പത്തിൽ ഒമാൻ ഡ്രൈവിങ് ലൈസൻസുകൾ പുതുക്കാവുന്നതാണ്.
1) ഔദ്യോഗിക അനുമതിയോ അംഗീകാരമോ ഉള്ള കണ്ണുപരിശോധനാ കേന്ദ്രത്തിൽ നിന്ന് കണ്ണ് പരിശോധന നടത്തുക.
★കണ്ണ് പരിശോധനയുടെ ഫലം അവർ ഓൺലൈനിൽ അപ്ലോഡ് ചെയ്യുന്നതാണ്. ★ സർട്ടിഫിക്കറ്റ് കയ്യിൽ കരുതേണ്ടതില്ല.
2) കാലാവധി കഴിഞ്ഞ ഡ്രൈവിങ് ലൈസൻസ് കാർഡുമായി പൊലീസ് സ്റ്റേഷനിലെത്തി, ലൈസൻസ് പുതുക്കുന്ന വിഭാഗത്തിൽ സമർപ്പിക്കുക.
★ ലൈസൻസ് ഫീ (20 റിയാൽ) ഓൺലൈനിൽ അടക്കാൻ ബേങ്ക് കാർഡ് അവിടെ നൽകിയാൽ മതി.
ഏതാനും സമയത്തിനകം പുതിയ ലൈസൻസ് കാർഡ് കൈപറ്റാവുന്നതാണ്.
കാലാവധി കഴിഞ്ഞ ലൈസൻസുകൾ ആർ.ഒ.പി വെബ്സൈറ്റ് അല്ലെങ്കിൽ മൊബൈൽ ആപ്ലിക്കേഷൻ മുഖേന പുതുക്കാനാകുന്ന സംവിധാനവുമുണ്ട്. ലൈസൻസ് ഓൺലൈനിൽ പുതുക്കണമെന്നുള്ളവർ ആദ്യം ഇലക്ട്രോണിക് സർട്ടിഫിക്കേഷൻ സർവീസ് (പി.കെ.ഐ) ആക്ടിവേറ്റ് ചെയ്യണം. കണ്ണ് പരിശോധനയുടെ ഫലവും ഓൺലൈനിൽ അപ്ലോഡ് ചെയ്യണം. പുതുക്കിയ ലൈസൻസുകൾ ഏറ്റവും അടുത്ത പൊലീസ് സ്റ്റേഷനിൽ നിന്ന് കൈപ്പറ്റാവുന്നതാണ്.
It is very easy to renew Oman driving licenses
Oman driving licenses can be renewed very easily through the following 2 steps.
1) Get eye examination from an officially sanctioned or approved eye examination centre.
★They upload the eye test result online. ★ No need to carry certificate.
2) Go to the police station with the expired driving license card and submit it to the license renewal section.
★ To pay the license fee (20 Riyals) online, all you have to do is give your bank card there.
A new license card can be obtained within some time.
There is also a mechanism to renew expired licenses through the ROP website or mobile application. Those who want to renew their license online must first activate the Electronic Certification Service (PKI). Eye test result should also be uploaded online. Renewed licenses can be obtained from the nearest police station.
0 അഭിപ്രായങ്ങള്‍