എന്താണ് മാസ്ക്ഡ് ആധാർ ? (Masked Aadhar)
മാസ്ക് ചെയ്ത ആധാർ നമ്പർ എന്നത് കൊണ്ട് സൂചിപ്പിക്കുന്നത്, ആധാർ നമ്പറിന്റെ ആദ്യ 8 അക്കങ്ങൾ മാറ്റി "xxxx-xxxx" പോലെയുള്ള ചില പ്രതീകങ്ങൾ ഉപയോഗിച്ച് ആധാർ നമ്പറിന്റെ അവസാന 4 അക്കങ്ങൾ മാത്രമേ കാണാനാകൂ എന്നതാണ്. 'മാസ്ക് ആധാർ ഓപ്ഷൻ' മുഖേന ഡൗൺലോഡ് ചെയ്ത ഇ-ആധാറിൽ നിങ്ങളുടെ ആധാർ നമ്പർ മാസ്ക് ചെയ്യാൻ സാധിക്കുന്നു. മാസ്‌ക്ഡ് ആധാർ ആധാർ കാർഡ് ഉടമകൾക്ക് അവരുടെ ആധാർ നമ്പറിന്റെ അവസാന നാലക്കങ്ങൾ മാത്രം ദൃശ്യമാക്കിക്കൊണ്ട് അവരുടെ സ്വകാര്യ വിവരങ്ങൾ സംരക്ഷിക്കാൻ അനുവദിക്കുന്നു. മാസ്‌ക്ഡ് ആധാർ കാർഡ് ഐഡിയിൽ ആധാർ കാർഡിന്റെ ആദ്യ എട്ട് അടിസ്ഥാന നമ്പറുകൾ 'XXXX-XXXX' എന്നാണ് എഴുതിയിരിക്കുന്നത്. ഇതുവഴി, നിങ്ങളുടെ ആധാർ കാർഡ് നമ്പർ അപരിചിതർക്ക് അദൃശ്യമാകും, ഇത് ഒരാളുടെ സ്വകാര്യ വിവരങ്ങൾ ദുരുപയോഗം ചെയ്യുന്നത് തടയുന്നു.
മാസ്ക് ചെയ്ത ആധാർ എങ്ങനെ ഡൗൺലോഡ് ചെയ്യാം
മാസ്ക് ചെയ്ത ആധാർ എങ്ങനെ ഡൗൺലോഡ് ചെയ്യാം
എന്താണ് ആധാർ ?
ഇന്ത്യയിൽ സ്ഥിരതാമസക്കാരായ, കുട്ടികളെന്നോ മുതിർന്നവരെന്നോ വ്യത്യാസമില്ലാതെ എല്ലാവർക്കും നൽകുന്ന 12 അക്ക നമ്പറിനെയാണ് ആധാർ എന്നറിയപ്പെടുന്നത്. കേന്ദ്രസർക്കാർ രൂപീകരിച്ചിട്ടുള്ള യൂണിക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI) എന്ന സ്ഥാപനത്തിനാണ് ആധാർ നൽകാനുള്ള ചുമതല. ഓരോ പ്രദേശത്തും താമസക്കാരായ എല്ലാവരുടെയും വിവരങ്ങൾ ക്രോഡീകരിച്ചു വയ്ക്കുന്നു. പ്രത്യേക തിരിച്ചറിയൽ നമ്പറിനോടും, പ്രാഥമിക വിവരങ്ങളോടുമൊപ്പം, അവരുടെ വിരലടയാളം, കണ്ണുകളുടെ ചിത്രം, ഫോട്ടോ എന്നിവയും ഉൾപ്പെടുത്തുന്ന വിവരങ്ങളാണ് ആധാറിൽ രേഖപ്പെടുത്തുക.
0 അഭിപ്രായങ്ങള്‍