സഹജീവികളോട് കാരുണ്യം
ചൂട് കാലത്ത് പക്ഷികൾക്കും മറ്റും കുടിക്കാൻ വെള്ളം പാത്രത്തിലായി തയ്യാർ ചെയ്തുവെക്കുന്നതിൽ വല്ല പുണ്യവുമുണ്ടോ?
ചൂട് കാലത്ത് എന്നല്ല, എല്ലാ കാലത്തും ഇങ്ങനെ തയ്യാർ ചെയ്ത് വെക്കൽ പുണ്യമുള്ളത് തന്നെയാണ്. ജീവികൾ അതിൽ നിന്ന് കുടിച്ചു കഴിഞ്ഞാൽ അത് സ്വദഖയായി പരിഗണിക്കുന്നതുമാണ്.
നബി തിരുമേനി (സ്വ) പറഞ്ഞു: "മുസ്‌ലിമായൊരാൾ നട്ടുപിടിപ്പിച്ച മരത്തിൽ നിന്നും പക്ഷി - മൃഗാദികൾ ഭക്ഷിച്ചാൽ അതെല്ലാം അവന്റെ സ്വദഖയായി പരിഗണിക്കപ്പെടുന്നതാണ്. (സ്വഹീഹ് മുസ്‌ലിം)
സകല ജന്തുക്കളോടും നാം കാരുണ്യം കാണിക്കണം.
തിരുവചനങ്ങൾ
"മിണ്ടാ ജീവികളായ മൃഗങ്ങളുടെ കാര്യത്തിൽ നിങ്ങൾ അല്ലാഹുവെ സൂക്ഷിക്കുക" എന്ന പ്രവാചകപ്രസ്താവന വളരെ ശ്രദ്ദേയമാണ്.
അബുഹുറയ്‌റ(റ)യിൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ റസൂൽ(സ) പറഞ്ഞു. "ദാഹം കാരണം ചാവാറായ ഒരു നായ ഒരു കിണറിനെ പ്രദക്ഷിണം ചെയ്തുകൊണ്ടിരിക്കുമ്പോൾ ഇസ്‌റാഈൽ വർഗത്തിൽപ്പെട്ട ഒരു വേശ്യ അതിനെ കാണാനിടയായി. അപ്പോൾ അവൾ തന്റെ ഷൂ അഴിച്ച് അതിൽ വെള്ളം കോരിയെടുത്ത് ആ നായയെ കുടിപ്പിച്ചു. തദ്ഫലമായി അവളുടെ ദോഷം പൊറുക്കപ്പെട്ടു" (ബുഖാരി 3467, മുസ്‌ലിം 2245).
അബ്ദുല്ലാഹിബിൻ ഉമറി(റ)ൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ തിരുദൂതർ(സ)പറഞ്ഞു: "പൂച്ചയുടെ കാര്യത്തിൽ ഒരു സ്ത്രീ ശിക്ഷക്ക് വിധേയയായിട്ടുണ്ട്. ചാവും വരെ അതിനെ അവൾ തടഞ്ഞുവെച്ചു. തന്നിമിത്തം അതിന്റെ പേരിൽ അവൾ നരകപ്രവേശനത്തിനർഹയായി. തടഞ്ഞുവെച്ചപ്പോൾ അതിനവൾ ആഹാര പാനീയങ്ങൾ നൽകിയില്ല. ഭൂമിയിലെ കൊച്ചുജീവികളെ പിടിച്ചു തിന്നുവാനായി അതിനെ അവൾ വിട്ടതുമില്ല." (ബുഖാരി 3482, മുസ്‌ലിം 2242
സൃഷ്ടി ജാലങ്ങളിൽ ഏറ്റവും കൂടുതൽ കാരുണ്യം അർഹിക്കുന്നവയാണ് പക്ഷി മൃഗാദികൾ.
عَنْ أبِي هُرَيْرَةَ رَضيَ اللهُ عَنهُ أنَّ رَسُولَ الله صلى الله عليه وسلم قَالَ: «بَيْنَا رَجُلٌ يَمْشِي، فَاشْتَدَّ عَلَيْهِ العَطَشُ، فَنَزَلَ بِئْراً فَشَرِبَ مِنْهَا، ثُمَّ خَرَجَ فَإِذَا هُوَ بِكَلْبٍ يَلْهَثُ، يَأْكُلُ الثَّرَى مِنَ العَطَشِ، فَقال: لَقَدْ بَلَغَ هَذَا مِثْلُ الَّذِي بَلَغَ بِي، فَمَلأ خُفَّهُ ثُمَّ أمْسَكَهُ بِفِيهِ، ثُمَّ رَقِيَ فَسَقَى الكَلْبَ، فَشَكَرَ اللهُ لَهُ فَغَفَرَ لَهُ». قالوا: يَا رَسُولَ الله، وَإِنَّ لَنَا فِي البَهَائِمِ أجْراً؟ قال: «فِي كُلِّ كَبِدٍ رَطْبَةٍ أجْرٌ». متفق عليه.
وَعَنْ أبِي هُرَيْرَةَ رَضيَ اللهُ عَنهُ قَالَ: قَالَ النَّبِيُّ صلى الله عليه وسلم: «بَيْنَمَا كَلْبٌ يُطِيفُ بِرَكِيَّةٍ، قَدْ كَادَ يَقْتُلُهُ العَطَشُ، إِذْ رَأَتْهُ بَغِىٌّ مِنْ بَغَايَا بَنِى إِسْرَائِيلَ، فَنَزَعَتْ مُوقَهَا، فَاسْتَقَتْ لَهُ بِهِ فَسَقَتْهُ إِيَّاهُ، فَغُفِرَ لَهَا بِهِ». متفق عليه.
فضل الصدقة بالزرع
عَنْ أنَسِ بْنِ مَالِكٍ رَضيَ اللهُ عَنهُ قَالَ: قَالَ رَسُولُ الله صلى الله عليه وسلم: «مَا مِنْ مُسْلِمٍ يَغْرِسُ غَرْساً أوْ يَزْرَعُ زَرْعاً، فَيَأْكُلُ مِنْهُ طَيْرٌ، أوْ إِنْسَانٌ، أوْ بَهِيمَةٌ، إِلا كَانَ لَهُ بِهِ صَدَقَةٌ». متفق عليه.
وَعَنْ جَابِرٍ رَضِيَ اللهُ عَنْهُ قَالَ: قَالَ رَسُولُ الله صلى الله عليه وسلم: «مَا مِنْ مُسْلِمٍ يَغْرِسُ غَرْساً إِلا كَانَ مَا أُكِلَ مِنْهُ لَهُ صَدَقَةً، وَمَا سُرِقَ مِنْهُ لَهُ صَدَقَةٌ وَمَا أَكَلَ السَّبُعُ مِنْهُ فَهُوَ لَهُ صَدَقَةٌ، وَمَا أَكَلَتِ الطَّيْرُ فَهُوَ لَهُ صَدَقَةٌ، وَلا يَرْزَؤُهُ أَحَدٌ إِلا كَانَ لَهُ صَدَقَةٌ».مسلم
0 അഭിപ്രായങ്ങള്‍