Click here |
സമസ്തയുടെ കീഴിൽ പ്രവർത്തിക്കുന്ന മുസ്‌ലിം വിദ്യാർത്ഥി സംഘടനയാണ് കേരള സ്റ്റേറ്റ് സുന്നി സ്റ്റുഡന്റ്‌സ് ഫെഡറേഷൻ. ദേശീയ സംഘടനയായ എസ് എസ് എഫ് ഇപ്പോൾ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമയുടെ കീഴിലാണ് പ്രവർത്തിക്കുന്നത്. 1973 ഏപ്രിൽ 29-ന് പട്ടിക്കാട് ജാമിഅ നൂരിയ അറബിക് കോളേജിൽ വെച്ച് രൂപം കൊണ്ട സംഘടനക്ക് ഇന്ന് കേരളത്തിൽ 6500 ൽ അധികം ശാഖകളുണ്ട്. ധാർമിക വിപ്ലവം എന്നതാണ് സംഘടനയുടെ മുദ്രാവാക്യം.
പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളായിരുന്നു പ്രഥമ പ്രസിഡൻറ്. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും സംഘടനക്ക് കമ്മിറ്റികളുണ്ട്. പ്രവാസി ഘടകമായ രിസാല സ്‌റ്റഡി സർക്കിൾ (ആർ എസ് സി) വിദേശ രാജ്യങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്.
പ്രാദേശിക യൂണിറ്റുകളോടൊപ്പം കോളേജുകൾ,സ്കൂളുകൾ, അറബിക് കോളേജുകൾ എന്നിവ കേന്ദ്രീകരിച്ചും സംഘടന പ്രവർത്തിക്കുന്നു. കോഴിക്കോട് മാവൂർ റോഡിൽ പ്രവർത്തിക്കുന്ന സ്റ്റുഡന്റ്‌സ് സെന്ററാണ് കേരള സ്റ്റേറ്റ് സുന്നി സ്റ്റുഡന്റ്‌സ് ഫെഡറേഷന്റെ സംസ്ഥാന ആസ്ഥാനം.
വിദ്യാഭ്യാസ, സാംസ്‌കാരിക രംഗത്ത് ഇടപെടാൻ കഴിഞ്ഞ നാൽപതു വർഷത്തെ പ്രവർത്തനങ്ങളിലൂടെ സംഘടനയ്ക്ക് കഴിഞ്ഞിട്ടുണ്ട്. മുസ്‌ലിം മത നേതാക്കളുടെ ആശിർവാദത്തോടെയാണ് സംഘടന പ്രവർത്തിക്കുന്നത്. പ്രാഥമിക ലക്ഷ്യം, മത -ഭൗതിക വിദ്യാർത്ഥികളുടെ സംയുക്തമായ പ്രവർത്തനമായിരുന്നു. വിദ്യാർത്ഥികൾക്ക് ഭൗതിക വിദ്യാഭ്യാസത്തോടൊപ്പം ആത്മീയ സംരക്ഷണം നൽകിക്കൊണ്ടാണ് സംഘടനപ്രവർത്തിക്കുന്നത്. സാഹിത്യോത്സവ് എന്ന പേരിൽ യൂണിറ്റ് മുതൽ സെക്ടർ, ഡിവിഷൻ, സംസ്ഥാനം വരെ കുട്ടികളെ പങ്കെടുപ്പിച്ച് ഇസ്‌ലാമിക പരിപാടികൾ വർഷം തോറും നടത്താറുണ്ട്. 2021 മുതൽ ദേശീയ തലത്തിലും സാഹിത്യാത്സവ് നടത്തി വരുന്നു. ദേശീയ തലത്തിൽ സംഘടയുടെ നേതൃത്വത്തിൽ തർതീലുൽ ഖുർആൻ മത്സരവും നടന്നു വരുന്നു. സംഘടനയുടെ കീഴിൽ പാന്മസാലക്ക് എതിരെയും മദ്യത്തിനെതിരെയും ശക്തമായ സമരം നടന്നിട്ടുണ്ട്.
മഴവിൽ സംഘം
SSF ന്റെ കീഴിൽ രാജ്യത്ത് ആകമാനം ഉള്ള ഒരോ യൂണിറ്റിലെയും കുട്ടികൾക്കായുള്ള സംഘമാണ് മഴവിൽ സംഘം.
0 അഭിപ്രായങ്ങള്‍