ആരാണ് ലൈലത്തുൽ ഖദ്ർ ലഭിക്കാത്തവർ ?
നിർഭാഗ്യവന്മാരായ നാലുകൂട്ടർ..
സുദീര്‍ഘമായ ഒരു ഹദീസില്‍ നബി ﷺ പറയുന്നു. ”പ്രഭാതമായാല്‍, 'തിരിച്ചുപോകാന്‍ സമയമായി' എന്ന് ജിബ്‌രീല്‍ (അ), മലക്കുകളോട് പറയും. അവര്‍ തയ്യാറായിനില്‍ക്കും. എന്നിട്ടവര്‍ ജിബ്‌രീലിനോടാരായും. "മുഹമ്മദ് ﷺ യുടെ സമുദായത്തിന്റെ കാര്യത്തില്‍ അല്ലാഹു എന്താണു തീരുമാനിച്ചത്.?" ജിബ്‌രീലിന്റെ മറുപടി: "ഈ രാവില്‍ അല്ലാഹു അവര്‍ക്ക് കാരുണ്യം വര്‍ഷിച്ചിരിക്കുന്നു. എല്ലാവര്‍ക്കും മാപ്പു നല്‍കാനും തീരുമാനിച്ചിരിക്കുന്നു. നാലു വിഭാഗങ്ങള്‍ക്കൊഴികെ."ഹദീസ് ശ്രവിച്ച സ്വഹാബികള്‍ നബി ﷺയോട് ചോദിച്ചു:"ഭാഗ്യഹീനരായ അവര്‍ ആരാണ് റസൂലേﷺ?" നബി ﷺ പറഞ്ഞു: "സ്ഥിരമായി മദ്യപിക്കുന്നവര്‍, മാതാപിതാക്കളെ പീഡിപ്പിക്കുന്നവര്‍, കുടുംബ ബന്ധം വിച്ഛേദിക്കുന്നവര്‍, കാപട്യവും കുശുമ്പും ഹൃദയത്തില്‍ കൊണ്ടുനടക്കുന്നവര്‍, എന്നിവരാണ് ആ നാലു വിഭാഗക്കാര്‍.”
ചോദ്യം
വലിയ അശുദ്ധിക്കാർ ഉള്ള വീട്ടിൽ റഹ്മത്തിന്റെ മലക്കുകൾ പ്രവേശിക്കില്ല എന്നാണല്ലോ ? അപ്പോൾ ഹൈള്, നിഫാസ് എന്നിവ ഉള്ള സ്ത്രീകൾ ഉള്ള വീട്ടിൽ ലൈലത്തുൽ ഖദ്ർ കിട്ടില്ലേ..? വലിയ അശുദ്ധിക്കാർ ആയത് ആരുടേയും കുറ്റം കൊണ്ട് അല്ലല്ലോ, മാത്രമല്ല, അതിന്റെ സമയം തീരുന്നതിനു മുമ്പ് ശുദ്ധി ആവാനും കഴിയില്ല. അപ്പോൾ അവർക്കും ആ വീട്ടിലെ മറ്റുള്ളവർക്കും ലൈലത്തുൽ ഖദ്ർ ലഭിക്കില്ലേ?
ഉത്തരം
വലിയ അശുദ്ധിയുള്ളവരുടെ വീട്ടിലേക്ക് റഹ്മത്തിന്റെ മലക്കുകൾ പ്രവേശിക്കില്ല എന്ന ഹദീസിന്റെ താൽപര്യം, എല്ലാ വലിയ അശുദ്ധിയുള്ളവരും എല്ലാ ഹൈളുകാരിയും എല്ലാ നിഫാസുകാരിയുമല്ല. മറിച്ച്, ജനാബത്തുണ്ടായിട്ട്, കുളിച്ചു ശുദ്ധിയാകുന്നതിനെ ഗൗരവത്തിലെടുക്കാതെ വൈകിപ്പിക്കുന്നത് പതിവാക്കിയ വലിയ അശുദ്ധിക്കാരാണ്. അതുപോലെ, ഹൈള് രക്തവും പ്രസവ രക്തവും മുറിഞ്ഞതിനു ശേഷവും കുളിച്ചു ശുദ്ധിയാകാൻ അവസരമുണ്ടായിട്ടും, അതിന് മുതിരാതെ അശുദ്ധിയിൽ തന്നെ കഴിയുന്ന ഹൈളുകാരിയും നിഫാസുകാരിയുമാണ്.
(ഹാശിയത്തുന്നസാഈ, ശറഹുൽ ജാമിഇസ്സ്വഗീർ)
അതിനാൽ, നമ്മുടെ വീടുകളിൽ ഈ വിധം അലംഭാവം കാണിക്കുന്നരെ കാര്യങ്ങൾ ബോധ്യപ്പെടുത്തിയാൽ ലൈലത്തുൽ ഖദ്റിന്റെ അന്ന് ഇറങ്ങുന്ന പ്രത്യേക മലക്കുകളും അല്ലാത്ത ദിവസങ്ങളിലിറങ്ങുന്ന റഹ്മത്തിന്റേയും ഇസ്തിഗ്ഫാറിന്റേയുമൊക്കെ മലക്കുകളും നമ്മുടെ വീട്ടിലും ഇറങ്ങും. إن شاء الله
റമളാൻ ക്വിസ് Click here |
بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ
إِنَّا أَنْزَلْنَاهُ فِي لَيْلَةِ الْقَدْرِ (1) وَمَا أَدْرَاكَ مَا لَيْلَةُ الْقَدْرِ (2)
لَيْلَةُ الْقَدْرِ خَيْرٌ مِنْ أَلْفِ شَهْرٍ (3) تَنَزَّلُ الْمَلَائِكَةُ وَالرُّوحُ فِيهَا بِإِذْنِ رَبِّهِمْ مِنْ كُلِّ أَمْرٍ (4) سَلَامٌ هِيَ حَتَّى مَطْلَعِ الْفَجْرِ (5
1. തീർച്ചയായും നാം ഇതിനെ (ഖുർആനിനെ) നിർണയത്തിന്റെ രാത്രിയിൽ അവതരിപ്പിച്ചിരിക്കുന്നു.
2. നിർണയത്തിന്റെ രാത്രി എന്നാൽ എന്താണെന്ന് നിനക്കറിയാമോ?
3. നിർണയത്തിന്റെ രാത്രി ആയിരം മാസത്തെക്കാൾ ഉത്തമമാകുന്നു.
4. മലക്കുകളും ആത്മാവും അവരുടെ രക്ഷിതാവിന്റെ എല്ലാകാര്യത്തെ സംബന്ധിച്ചുമുള്ള ഉത്തരവുമായി ആ രാത്രിയിൽ ഇറങ്ങി വരുന്നു.
5. പ്രഭാതോദയം വരെ അത് സമാധാനമത്രെ.
0 അഭിപ്രായങ്ങള്‍