പ്രവാചകന്മാർ നിയുക്തരാകാത്ത ഒരു സമൂഹവും കടന്നു പോയിട്ടില്ല. |
അല്ലാഹുവിന്റെ ദൂതന്മാർ
മനുഷ്യസമൂഹം സത്യത്തിന്റെ മാർഗ്ഗത്തിൽ നിന്നും വ്യതിചലിപ്പിക്കപ്പെടുമ്പോൾ അവരെ നന്മയുടെ പാന്ഥാവിലേക്ക് നയിക്കുവാനും, പ്രപഞ്ച സ്രഷ്ടാവിനെ മാത്രം ആരാധിക്കുന്നതിനെകുറിച്ച് ബോധനം നൽകുവാനും മനുഷ്യരിൽ നിന്നു തന്നെ അല്ലാഹു തെരഞ്ഞെടുക്കുന്ന ദൂതന്മാരാണ് പ്രവാചകൻമാർ. ഉന്നത സ്വഭാവ മഹിമകൾക്കുടമകളും സംസ്കാര സമ്പന്നരും, പക്വമതികളുമായ മനുഷ്യരാണ് പ്രവാചകന്മാർ. സർവ്വ കാലഘട്ടങ്ങളിലും ദേശങ്ങളിലും പ്രവാചകന്മാർ നിയോഗിക്കപ്പെട്ടിട്ടുണ്ട്. പ്രവാചകന്മാർ നിയുക്തരാകാത്ത ഒരു സമൂഹവും കടന്നു പോയിട്ടില്ല. ഇപ്രകാരം നിയോഗിക്കപ്പെട്ട ലക്ഷത്തി ഇരുപത്തിനായിരത്തിലേറെ വരുന്ന പ്രവാചകന്മാരിൽ ഇരുപത്തിയഞ്ച് പേരുടെ നാമങ്ങൾ ഖുർആനിൽ പരാമർശിച്ചിട്ടുണ്ട്.
ഖുർആനിൽ പേര് പരാമർശിച്ച 25 പ്രവാചകർ
1. ആദം നബി (عليه السلام) آدم
2. ഇദ്‌രീസ് നബി (عليه السلام) إدريس
3. നൂഹ് നബി(عليه السلام) نوح
4. ഹൂദ് നബി (عليه السلام) هود
5. സ്വാലിഹ് നബി (عليه السلام) صالح
6. ഇബ്‌റാഹീം നബി (عليه السلام) ابراهيم
7. ലൂത്വ് നബി (عليه السلام) لوط
8. ഇസ്മാഈല്‍ നബി (عليه السلام) اسماعيل
9. ഇസ്ഹാഖ് നബി (عليه السلام) اسحاق
10. യഹ്ഖൂബ് നബി (عليه السلام) يعقوب
11. യൂസുഫ് നബി (عليه السلام) يوسف
12. ശുഐബ് നബി (عليه السلام) شعيب
13. അയ്യൂബ് നബി (عليه السلام) ايوب
14. മൂസ നബി (عليه السلام) موسی
15. ഹാറൂന്‍ നബി (عليه السلام) هارون
16. ദുല്‍കിഫില്‍ നബി (عليه السلام) ذو الكفل
17. ദാവൂദ് നബി (عليه السلام) داود
18. സുലൈമാന്‍ നബി (عليه السلام) سليمان
19. ഇല്‍യാസ് നബി (عليه السلام) إلياس
20. അല്‍യസഅ് നബി (عليه السلام) أليسع
21. യൂനുസ് നബി (عليه السلام) يونس
22. സകരിയ്യ നബി (عليه السلام ) زكريا
23. യഹ് യ നബി ( عليه السلام ) يحيی
24. ഈസാ നബി (عليه السلام) عيسی
25. മുഹമ്മദ് നബി ( ﷺ) محمد
പ്രവാചകത്വം വെളിവാകാനായി ചില അത്ഭുത ദൃഷ്ടാന്തങ്ങൾ ദൈവികാനുമതിയാൽ പ്രവാചകന്മാർക്ക് പ്രകടിപ്പിക്കാനാകും. ഇതിന് മുഅ്‌ജിസത് (معجزة) എന്ന് പറയുന്നു.
ز
0 അഭിപ്രായങ്ങള്‍