ജീവിതകാലം മുഴുവൻ വിദ്യാർത്ഥികളുടെ ആത്മാവിനെ പോഷിപ്പിക്കുന്ന ഒരാളാണ് അധ്യാപകൻ. എല്ലാ അധ്യാപകർക്കും അധ്യാപക ദിനാശംസകൾ! |
ദേശീയ അധ്യാപകദിനം
അദ്ദേഹം രാഷ്ട്രപതി ആയപ്പോള്‍ ശിഷ്യരുംസുഹൃത്തുക്കളും അദ്ദേഹത്തെ സമീപിച്ച് തങ്ങളുടെ പ്രിയപ്പെട്ട അധ്യാപകന്റെ ജന്മദിനമായ സെപ്തംബര്‍ 5 ഒരു ആഘോഷമാക്കി മാറ്റാന്‍ ആഗ്രഹിക്കുന്നെന്നും അതിനുള്ള അനുവാദം നല്‍കണമെന്നും അപേക്ഷിച്ചു. എന്നാല്‍, അദ്ദേഹം അത് നിരസിച്ചു. ഒരു വ്യക്തിയുടെ ജന്മദിനം ഇത്തരത്തില്‍ ആഘോഷിക്കുന്നതിനോട് അദ്ദേഹത്തിന് തീരെ താത്പര്യം ഉണ്ടായിരുന്നില്ല. പക്ഷേ, ശിഷ്യരും സുഹൃത്തുക്കളും പിന്മാറാന്‍ തയ്യാറായില്ല. അവസാനം, അവരുടെ നിര്‍ബന്ധത്തിന് വഴങ്ങി, തന്റെ ജന്മദിനം ആഘോഷിക്കുന്നതിന് പകരം മുഴുവന്‍ അധ്യാപകര്‍ക്കും വേണ്ടി അധ്യാപക ദിനം ആഘോഷിക്കാന്‍ അദ്ദേഹം നിർദേശിച്ചു. അങ്ങനെയാണ് സെപ്തംബര്‍ 5 ദേശീയ അധ്യാപക ദിനമായി തെരഞ്ഞെടുത്തത്.
ഡോ: എസ്. രാധാകൃഷ്ണൻ:
- ഇന്ത്യയുടെ ആദ്യ ഉപരാഷ്ട്രപതിയായിരുന്നു.
- ഏറ്റവും കൂടുതൽ കാലം ഇന്ത്യയുടെ ഉപരാഷ്ട്രപതിയായിരുന്ന വ്യക്തി.
- ഉപരാഷ്ട്രപതിയായിരുന്നതിനുശേഷം രാഷ്ട്രപതി ആയ ആദ്യ വ്യക്തി.
- തത്ത്വചിന്തകനായ രാഷ്ട്രപതി എന്നറിയപ്പെടുന്ന വ്യക്തി.
- ഇന്ത്യയിൽ ആദ്യമായി ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച രാഷ്ട്രപതി.(1962)
- ആന്ധ്രാ- ബനാറസ് സർവ്വകലാശാലകളിൽ വൈസ് ചാൻസലറായിരിക്കുകയും ഓക്സ്ഫോർഡ് സർവ്വകലാശാലയിൽ പഠിപ്പിക്കുയും ചെയ്തിരുന്ന രാഷ്ട്രപതി.
- യുനസ്കോയിൽ ഇന്ത്യയുടെ പ്രതിനിധി, സോവിയറ്റുയൂണിയനിൽ ഇന്ത്യയുടെ അമ്പാസഡർ എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
- ഇന്ത്യൻ ഫിലോസഫി എന്ന ഗ്രന്ഥത്തിന്റെ കർത്താവ്.
- 1954-ൽ ഭാരതരത്ന ബഹുമതി ലഭിച്ചു.
- ബ്രിട്ടനിൽ നിന്നും നൈറ്റ് ബാച്ചിലർ എന്ന സ്ഥാനം ലഭിക്കുകയുണ്ടായി.
- ഇന്ത്യ സ്വതന്ത്രയായതിനുശേഷം സർ പദവി തിരിച്ചേൽപ്പിച്ചു.
- ഭാരതത്തിന്റെ സംസ്കാരത്തെക്കുറിച്ചുള്ള രചനകൾ മുൻനിർത്തി, ടെംപ്ലേട്ടൺ പുരസ്കാരം ലഭിച്ചിട്ടുണ്ട്.
അന്താരാഷ്ട്ര അധ്യാപക ദിനം
ആഗോളതലത്തില്‍ ഒക്‌ടോബര്‍ 5 നാണ് അധ്യാപക ദിനമായി ആഘോഷിക്കുന്നത്. 1994 മുതൽ യുനെസ്‌കോയാണ് ഇതിന് തുടക്കമിട്ടത്. എന്നാൽ, ലോകത്തെമ്പാടും അധ്യാപകരെ ആദരിക്കുന്നു, അധ്യാപക ദിനം ആചരിക്കുന്നു. പല രാജ്യങ്ങളിലും വ്യത്യസ്ത ദിനങ്ങളിലാണ് ആഘോഷിക്കുന്നത്. ഓരോ രാജ്യത്തും അവരുടെ വിദ്യാഭ്യാസ രംഗവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ആഘോഷത്തിന് തിരഞ്ഞെടുക്കുന്നത്. ഐക്യരാഷ്ട്രസഭയുടെ - യുനസ്കോയുടെ - ലോക അധ്യാപക ദിനം ഇന്ത്യയുടെ അധ്യാപക ദിനത്തില്‍ നിന്ന് കൃത്യം ഒരുമാസം കഴിഞ്ഞാണ് - ഒക്ടോബര്‍ അഞ്ചിന്.
അധ്യാപക ദിന ക്വിസ്സിൽ പങ്കെടുക്കാൻ ഇവിടെ അമർത്തുക. |
◆◆◆◆◆◆◆◆◆◆◆◆◆■◆◆◆◆◆◆◆◆◆◆◆◆◆◆
കൂടുതൽ ക്വിസ് മത്സരങ്ങളിൽ പങ്കെടുക്കാൻ ഇവിടെ അമർത്തുക. |
●●●●●●●●●●●●●●●●●●●●●●●●●●●●●●●●●●●
ഇതുവരെയുള്ള മത്സര ഫലങ്ങൾ അറിയാൻ ഇവിടെ അമർത്തുക |
■■■■■■■■■■■■■■■■■■■■■■■■■■■■
QUIZWORLD.ONLINE നെ കുറിച്ചും മത്സര നിയമങ്ങളുമറിയാൻ ഇവിടെ Click ചെയ്യൂ. |
◈ ◈ ◈ ◈ ◈ ◈ ◈ ◈ ◈ ◈ ◈ ◈ ◈ ◈ ◈ ◈ ◈ ◈ ◈ ◈ ◈ ✾✾✾✾✾✾✾✾✾✾✾✾✾✾✾✾✾✾✾✾✾✾✾✾✾✾✾
2 അഭിപ്രായങ്ങള്‍
വളരെ നന്നായിട്ടുണ്ട്
മറുപടിഇല്ലാതാക്കൂThanks
ഇല്ലാതാക്കൂ