വെള്ളിയാഴ്ച: അതിരറ്റ അനുഗ്രഹദിനം

 

"വെളളിയാഴ്ച്ച രാത്രിയിലോ പകലിലോ ഒരാൾ മരണപ്പെട്ടാൽ അല്ലാഹു അവനെ ഖബർ ശിക്ഷയിൽ നിന്നും രക്ഷിക്കുന്നതാണ്."



ക്വിസ് മത്സര ചോദ്യങ്ങൾ ഈ ലേഖനത്തിന് താഴെ കാണാവുന്നതാണ്. ⬇️
ശരിയായ ഉത്തരങ്ങൾ ഈ ലേഖനം നിങ്ങളെ സഹായിക്കും.




പ്രപഞ്ച സ്രഷ്ടാവ് തന്നെയാണ് മാസങ്ങളും ദിവസങ്ങളും സംവിധാനം ചെയ്തത്. ഉത്തമ സൃഷ്ടികളായ മനുഷ്യർക്ക് കാലഗണന ചെയ്യാൻ വേണ്ടിയാണിത്. അതിൽ ചില മാസങ്ങൾക്കും ദിവസങ്ങൾക്കും ചില പ്രത്യേകതകൾ അല്ലാഹു കൽപിച്ചിട്ടുണ്ട്. മാസങ്ങളിൽ ഏറ്റവും പുണ്യമുള്ളത് പരിശുദ്ധ ഖുർആൻ അവതീർണമായ റമളാൻ മാസമാണ്. ആയിരം മാസങ്ങളെക്കാൾ പുണ്യമേറിയ 'ലൈലത്തുൽ ഖദ്ർ' റമളാൻ മാസത്തിലെ അവസാനപത്തിലെ ഒറ്റയിട്ട രാവിലാണ്. ദുൽ ഹിജ്ജ ഒമ്പതാം ദിവസം -അറഫാ ദിനം- ഒരു വർഷത്തിൽ ഏറ്റവും മഹത്വമേറിയ ഒരു ദിവസമാണ്.

 ഒരു ആഴ്ചയിലെ ദിവസങ്ങളിൽ ഏറ്റവും പുണ്യമുള്ളത് വെള്ളിയാഴ്ചയ്ക്കാണ്. ആദം നബി (അ)യെ സൃഷ്ടിച്ചതും സ്വർഗത്തിൽ പ്രവേശിപ്പിച്ചതും വെള്ളിയാഴ്ച ദിവസത്തിലാണ്. പിന്നീട് മനുഷ്യപിതാവ് ഭൂമിയിൽ താമസമാക്കിയതും ഈ പുണ്യദിനത്തിൽ തന്നെയാണ്. അല്ലാഹു ആദം നബി(അ)യെ അനുഗ്രഹിച്ചതും ആദം നബി (അ) വഫാത്തായതും ഈ ദിവസത്തിലാണ്. നബി (സ്വ) പറഞ്ഞു: സൂര്യൻ ഉദിക്കുന്ന ദിവസങ്ങളിൽ ഏറ്റവും ശ്രേഷ്ഠമായ ദിവസം വെളളിയാഴ്ച്ചയാണ്. ആ ദിവസത്തിലാണ് ആദം നബി (അ)യെ സൃഷ്ടിച്ചത്. അന്നാണ് അവിടുത്തെ സ്വർഗത്തിൽ പ്രവേശിപ്പിക്കപ്പെട്ടത്. അന്നാണ് സ്വർഗത്തിൽ നിന്ന് പുറത്തു വന്നതും. ആ ദിവസത്തിലല്ലാതെ അന്ത്യദിനം സംഭവിക്കുകയില്ല." (മുസ്‌ലിം)

അതിരറ്റ അനുഗ്രഹങ്ങൾ ലഭിക്കുന്ന ദിവസമായിട്ടാണ് മലക്കുകൾ ആ ദിവസത്തെ കാണുന്നത്.സ്വർഗവാസികൾക്ക് അല്ലാഹുവിനെ കാണാനുള്ള സൗഭാഗ്യം ലഭിക്കുന്നതും വെള്ളിയാഴ്ചയാണ്.


മുഹമ്മദ് നബി (സ)യുടെ സമുദായത്തിന് അല്ലാഹു പ്രത്യേകം നൽകിയ ദിവസമാണ് വെള്ളിയാഴ്ച ദിവസം. ഇമാം ബുഖാരി റിപ്പോർട്ട് ചെയ്യുന്ന ഹദീസിൽ കാണാം. 'മുൻകാല സമൂഹത്തിന് ജുമുഅ നൽകിയിരുന്നു. എന്നാൽ അവർ തർക്കിച്ച് അതിനെ അവഗണിച്ചു. തുടർന്ന് അല്ലാഹു ആ മഹാദിനത്തെ മുഹമ്മദ് നബി(സ)യുടെ ഉമ്മത്തിനായി മാറ്റിവെക്കുകയും പെരുന്നാളായി അവർക്ക് നൽകുകയും ചെയ്തു.' 

ജിബ്‌രീൽ (അ) ഒരിക്കൽ നബി (സ) യുടെ അടുത്തുവന്നു പറഞ്ഞു: തങ്ങൾക്കും തങ്ങളുടെ പിൻഗാമികൾക്കും പെരുന്നാളായി അല്ലാഹു ജുമുഅ നിർബന്ധമാക്കിയിട്ടുണ്ട്. നബി (സ) ചോദിച്ചു: "എന്തൊക്കെയാണ് ആ ദിവസം ഞങ്ങൾക്ക് ലഭിക്കുക." ജിബ്‌രീൽ (അ) പറഞ്ഞു: "ആ ദിവസം ഒരു പ്രത്യേക സമയമുണ്ട്. ആ സമയം ആരെങ്കിലും പ്രാർത്ഥിച്ചാൽ അവന് വേണ്ടി നിശ്ചയിച്ചതെല്ലാം അല്ലാഹു നൽകും. അതവന് ഉപകരിക്കില്ലെങ്കിൽ അതിനേക്കാൾ വലിയത് അവന് വേണ്ടി അള്ളാഹു സൂക്ഷിച്ചു വെക്കും. അല്ലെങ്കിൽ അവൻ ഏൽക്കേണ്ടിവരുന്ന വലിയ അപകടത്തിൽ നിന്നവനെ രക്ഷിക്കും."

ഇബ്നു ഉമർ (റ) പറയുന്നു: നബി (സ്വ) പറഞ്ഞു : "വെളളിയാഴ്ച്ച രാത്രിയിലോ പകലിലോ ഒരാൾ മരണപ്പെട്ടാൽ അല്ലാഹു അവനെ ഖബർ ശിക്ഷയിൽ നിന്നും രക്ഷിക്കുന്നതാണ്." (അഹ്മദ്)

വെള്ളിയാഴ്ച പകൽ അറഫാ ദിനത്തേക്കാൾ ശ്രേഷ്ഠമാണെന്ന് ഇമാം അഹ്മദ് (റ) പറയുന്നു. വെള്ളിയാഴ്ച രാവ് ലൈലത്തുൽ ഖദ്‌റിനേക്കാൾ പവിത്രതയേറിയതാണെന്ന് പറഞ്ഞ പണ്ഡിതൻമാരുമുണ്ട്. വെള്ളിയാഴ്ചയുടെ മുഴുസമയവും ഏറെ പവിത്രത നിറഞ്ഞതാണെന്ന് ഇതിൽ നിന്നെല്ലാം മനസ്സിലാക്കാം. 


  ജുമുഅ നിസ്കാരം


വെള്ളിയാഴ്ച ദിനത്തിലെ ളുഹ്റ് നിസ്കാരത്തിനു പകരമായുള്ള പ്രത്യേക ആരാധനയാണ് ജുമുഅ നിസ്കാരം. "അൽ ജുമുഅത്തു ഹജ്ജുൽ ഫുഖറാഇ വൽമസാക്കീൻ, വ ഈദുൽ ലിൽ മുഅ്മിനീൻ" ജുമുഅ ദിവസത്തിന്റെ മഹത്വത്തെ വിളിച്ചറിയിക്കുന്ന ഈ തിരുവചനം പ്രസിദ്ധമാണ്. സത്യവിശ്വാസികളുടെ പെരുന്നാൾ ദിനമായ ജുമുഅ പാവങ്ങളുടെ ഹജ്ജാണ്. സ്വീകാര്യമായ ഹജ്ജിനു സ്വർഗ്ഗമല്ലാതെ പ്രതിഫലമില്ലെന്ന് പ്രവാചകർ(സ്വ) പ്രസ്താവിച്ചിട്ടുണ്ട്. 

 ജുമുഅക്ക് നടന്നു പോകുന്നവരുടെ പ്രതിഫലത്തെകുറിച്ച് നബി(സ്വ) പറയുന്നത് ഔസുബ്നു ഔസിസ്സഖഫി(റ) പറയുന്നു: "നബി(സ്വ) പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. 'ഒരാൾ വെള്ളിയാഴ്ച്ച നേരത്തെതന്നെ പള്ളിയിലേക്ക് നടന്നു പോകുകയും, ഇമാമിനടുത്തിരുന്ന് ഖുതുബ ശ്രദ്ധിച്ചു കേൾക്കുകയും അനാവശ്യമായതൊന്നും നൽകാതിരിക്കുകയും ചെയ്താൽ ഓരോ വർഷവും ഓരോ ചവിട്ടടിയും" ത്വബ്റാനി).


ജുമുഅ നിസ്കരിക്കാൻ നേരത്തെ പോവുന്നതിനനുസരിച്ച് കൂടുതൽ പ്രതിഫലമുണ്ട്. വെള്ളിയാഴ്ച പകലിൻറെ ആദ്യ സമയം പോകുന്നവൻ ഒരു ഒട്ടകത്തെ അറുത്ത് ദാനം ചെയ്ത പ്രതിഫലവും, രണ്ടാമത്തെ സമയം പോകുന്നവന് ഒരു പശുവിനെ അറുത്ത് ദാനം ചെയ്ത പ്രതിഫലവും മൂന്നാം സമയം പോവുന്നവന് ആടിനെ അറുത്ത് ദാനം ചെയ്ത കൂലിയും നാലാം സമയം പോകുന്നവൻ കോഴിയെ അറുത്ത് ദാനം ചെയ്ത കൂലിയും അഞ്ചാം സമയം പോകുന്നവർക്ക് ഒരു കിളിയെ അറുത്ത് ദാനം ചെയ്ത പ്രതിഫലവും കർമ്മ ശാസ്ത്രവും പഠിപ്പിക്കുന്നു.

സൽകർമങ്ങൾ

വെള്ളിയാഴ്ച ദിനത്തിൽ സൂറത്ത് അൽ കഹ്ഫ് ഓതുന്നതിനു കൂടുതൽ പുണ്യമുണ്ട്. അബൂ സൈദിൽ ഖിദ്രിയ്(റ)വിൽ നിന്ന് നിവേദനം. നബി(സ്വ) പറഞ്ഞു: "ആരെങ്കിലും വെള്ളിയാഴ്ച അൽ കഹ്ഫ് സൂറത്ത് ഒതിയാൽ അവന്റെയും ബൈത്തുൽ അതീഖിൻറേയുമിടക്ക് പ്രകാശം നൽകപ്പെടുന്നതാണ്" (ഹാകിം, ബൈഹഖി). 

ഖാലിദുബ്നു മഅ്ദാന്‍(റ) പറഞ്ഞു: "ഇമാം ഖുതുബക്ക് പുറപ്പെടുന്നതിനു മുമ്പ് ആരെങ്കിലും അല്‍ കഹ്ഫ് ഓതിയാല്‍ അതിന്‍റെയും മുന്‍ കഴിഞ്ഞ ജുമുഅക്കുമിടയിലുള്ള പാപം അല്ലാഹു പൊറുത്തുകൊടുക്കുന്നതാണ്. അതിന്‍റെ പ്രകാശം ബൈത്തുല്‍ അതീഖിലെത്തുന്നതാണ്" (ബൈഹഖി).

ഇത്രയും പവിത്രമായ വെള്ളിയാഴ്ച ദിവസത്തിൽ സ്വലാത്ത് വർധിപ്പിക്കാനും വിശ്വാസികൾ ജാഗ്രത കാണിക്കണം. നബി (സ) പറഞ്ഞു. "ഒരാൾ വെള്ളിയാഴ്ച എൺപത് സ്വലാത്ത് ചൊല്ലിയാൽ അവന് എൺപത് വർഷത്തെ ദോഷങ്ങൾ അല്ലാഹു പൊറുത്ത് നൽകുന്നതാണ്."

Friday
ഏറ്റവും ശ്രേഷ്ഠമായ ജമാഅത്ത്‌ നിസ്കാരം, വെള്ളിയാഴ്ച സുബ്ഹി നിസ്കാരം ജമാഅത്തായി നിർവഹിക്കുന്നതിനാണ്.

വെളളിയാഴ്ച്ച സുബ്ഹി നിസ്കാരത്തിൽ സൂറത്തു സജദയും സൂറത്തു ഇൻസാനും പാരായണം ചെയ്യൽ സുന്നത്താണ്.


 

ജുമുഅ ദിവസം കുളിക്കൽ, താടി,മുടി വെട്ടുക, രോമങ്ങൾ കളയൽ, നഖങ്ങൾ വെട്ടൽ, സുഗന്ധം ഉപയോഗിക്കൽ, നല്ലവസ്ത്രം ധരിക്കൽ, മിസ്'വാക്ക് ചെയ്യൽ ഇതെല്ലാം സുന്നത്താണ്.


വിവാഹത്തിനും ഏറ്റവും നല്ല ദിവസം വെള്ളിയാഴ്ച ആണെന്ന് പണ്ഡിതർ പറയുന്നു. ആദം നബി (അ)യും ഹവ്വാ ഉമ്മയും, മൂസാ നബിയും സഫൂറ ബീവിയും, യൂസുഫ് നബിയും സുലൈഖാ ബീവിയും, സുലൈമാൻ നബിയും ബിൽഖീസും(റ), മുഹമ്മദ് നബി ﷺ യും ഖദീജാ ബീവിയും ആയിഷ ബീവിയും, അലി (റ) യും ഫാത്വിമ ബീവിയും തമ്മിലുള്ള വിവാഹം നടന്നത് വെള്ളിയാഴ്ച്ചയാണ്. 


' പവിത്രദിനം' ക്വിസ്സിൽ പങ്കെടുക്കാൻ ഇതിൽ അമർത്തുക⬆️



➖➖➖➖➖➖➖➖➖➖➖➖➖➖➖➖

ഖുർആൻ ക്വിസ്സിൽ  പങ്കെടുക്കാൻ ♎  ഇവിടെ  ക്ലിക്ക് ചെയ്യുക


◆ കൂടുതൽ മത്സരങ്ങളിൽ പങ്കെടുക്കാൻ ഇവിടെ അമർത്തുക ⬇️


■■■■■■■■■■■◆◆◆◆◆◆◆◆◆◆◆■■■■■■■■


സ്വാതന്ത്ര്യദിന ക്വിസ് മത്സരഫലം അറിയാൻ ഇവിടെ അമർത്തുക. 🔽


മുഹർറം ക്വിസ് മത്സരഫലം അറിയാൻ ഇവിടെ അമർത്തുക. 🔽







ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍